വിപരീതങ്ങളും ദുര്‍വിധികളും അഭിമുഖീകരിക്കുമ്പോഴും അവയ്ക്കപ്പുറം പ്രത്യാശയുടെയും സൗഭാഗ്യങ്ങളുടെയും അനുഭവങ്ങള്‍ തേടി സഞ്ചരിക്കുന്ന കഥാപാത്രങ്ങളാണ് പ്രദീപ് ഭാസ്‌കറിന്റെ കഥകളിലുള്ളത്. അവര്‍ അസ്വസ്ഥതയിലും ഭയത്തിലും സുഖമനുഭവിക്കുന്നു; കിതച്ചുനീങ്ങുമ്പോഴും സംഗീതാത്മകമായി ചൂളംവിളിക്കുന്നു. അനാഥവും ഏകാന്തവുമായ ദു8ഖങ്ങള്‍ക്കിടയില്‍ സനാഥത്വം പേറുന്ന കഥകള്‍. ഭാഷയിലും ആഖ്യാനത്തിലും സവിശേഷമായ വൈവിദ്ധ്യം പുലര്‍ത്തുന്ന കഥകളുടെ സമാഹാരം. ‘മറിയമേ ഞാന്‍ നിന്നോട് കുമ്പസാരിക്കുന്നു’. പ്രദീപ് ഭാസ്‌കര്‍. മാതൃഭൂമി. വില 153 രൂപ.