റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് 350 പുതിയ കളര്‍ ഓപ്ഷനില്‍ പുറത്തിറക്കി. ‘ബറ്റാലിയന്‍ ബ്ലാക്ക്’ എന്നാണ് ഈ പുതിയ നിറത്തിന് കമ്പനി നല്‍കിയിരിക്കുന്ന പേര്. ഈ പുതിയ നിറത്തില്‍, ഈ ബൈക്ക് ബ്ലാക്ക് ഷേഡില്‍ മാത്രം അഞ്ച് കളര്‍ ഓപ്ഷനുകളില്‍ വരുന്നു. ഈ പുതിയ കളര്‍ വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 1.75 ലക്ഷം രൂപയാണ്. ഇത് ഇതിനകം നിലവിലുള്ള മിലിട്ടറി ബ്ലാക്ക് നിറത്തേക്കാള്‍ ഏകദേശം 1,000 രൂപ കൂടുതലാണ്. പുതിയ ‘ബറ്റാലിയന്‍ ബ്ലാക്ക്’ കളര്‍ ഉള്‍പ്പെടുത്തിയതിന് ശേഷം, റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റ് ഇപ്പോള്‍ മൊത്തം അഞ്ച് ബ്ലാക്ക് കളര്‍ ഷേഡുകളില്‍ വില്‍പ്പനയ്ക്ക് ലഭ്യമാകും. പുതിയ ബുള്ളറ്റില്‍ കറുപ്പ് നിറത്തിന് പുത്തന്‍ ഷേഡ് നല്‍കിയതല്ലാതെ അതില്‍ മാറ്റങ്ങളൊന്നും കമ്പനി വരുത്തിയിട്ടില്ല. ഇതിന്റെ എഞ്ചിന്‍ മെക്കാനിസവും ഫീച്ചറുകളും മറ്റും പഴയതുപോലെ തന്നെ തുടരുന്നു.