മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ ബഹ്‌റൈനില്‍ 16.65 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം നടത്തും. ബഹ്‌റൈനില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കമ്പനികളില്‍ പ്രമുഖ പാക്കേജിങ് സൊലൂഷന്‍ പ്രൊവൈഡറായ കിംകോയും ഉള്‍പ്പെടുന്നു. ബജാജ് ഇന്‍ഡസ്ട്രീസും നിക്ഷേപം നടത്തുന്നുണ്ട്. സോളാര്‍ പവര്‍ പ്രോജക്ട് വികസിപ്പിക്കുന്നതിന് 10 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് എ.പി.എം ടെര്‍മിനല്‍സ് പ്രഖ്യാപിച്ചിരുന്നു. ഒരു ഇന്ത്യന്‍ ഐ.സി.ടി സ്ഥാപനവും നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്. നിര്‍മാണ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയും നിക്ഷേപം നടത്തും. അഞ്ചാമതായി ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഒരു കമ്പനി 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ്. 2019 മുതല്‍ ബഹ്‌റൈനിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 62 ശതമാനം വളര്‍ച്ചയുണ്ട്. ബഹ്‌റൈനിലെ ആറാമത്തെ മികച്ച നിക്ഷേപ രാജ്യം കൂടിയാണ് ഇന്ത്യ. ടെക് മഹീന്ദ്ര, കെംകോ, ഇലക്ട്രോ സ്റ്റീല്‍, പാര്‍ലെ ബിസ്‌കറ്റ്‌സ്, ജെ.ബി.എഫ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, കിംസ് ഹെല്‍ത്ത് എന്നിവ ഉള്‍പ്പെടെ നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ ബഹ്‌റൈനില്‍ പ്രവര്‍ത്തിക്കുന്നു.