images 2024 09 14T131316.571

കോഴിക്കോട് ജില്ലാ ആയുർവേദ ആശുപത്രിയിലെ ഓണാഘോഷത്തിന്റെ പേരിലാണ് ഭാരതീയ ചികിത്സാവകുപ്പ് ഡയറക്ടർ വിശദീകരണം തേടിയത്. സർക്കാർ തലത്തിൽ ഓണാഘോഷം പാടില്ലെന്ന ഉത്തരവ് ലംഘിച്ചതിൻ്റെ പേരിലാണ് നടപടി. ഓണാഘോഷത്തിൽ പങ്കെടുത്ത ജീവനക്കാരുടെ പേരും തസ്തികയും സമർപ്പിക്കാനാണ് ‍ഡിഎംഒയോട് ഡയറക്ടർ ആവശ്യപ്പെട്ടത്. ആശുപത്രി സൂപ്രണ്ടിൻ വിശദീകരണം തേടണമെന്നും ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. വിവിധ കലാപരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു, അത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചു എന്നിവയാണ് വിശദീകരണത്തിന് കാരണം.ഡയറക്ടറുടെ നടപടി വകുപ്പിന് അവമതിപ്പ് ഉണ്ടാക്കുന്നുവെന്ന് വിമർശിച്ച ആയുർവേദ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ, വിശദീകരണം തേടിയ നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *