ഇടുക്കിയില്‍ നേര്യമംഗലം ചാക്കോച്ചി വളവിൽ കെഎസ്ആർടിസി ബസ് താഴ്ച്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. അടിമാലി കുളമാങ്കുഴി സ്വദേശി സജീവ് ആണ് മരിച്ചത്. ഗുരുതരമായി പരിക്കറ്റ പത്താം മൈൽ സ്വദേശി അസീസിനെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. കോതമംഗലത്ത് രണ്ട് ആശുപത്രികളിലായി 25 പേർ ചികിത്സയിലാണ്.വാഹനത്തിന് സൈഡ് കൊടുക്കുമ്പോൾ ടയർ പൊട്ടിയാണ് ബസ് മറിഞ്ഞത്. വീഴ്ചയിൽ മരത്തിൽ തട്ടി നിന്നതിനാൽ വലിയ അപകടം ഒഴിവായി.
വിഴിഞ്ഞം സമര സമിതി നേതാക്കളെ രാഹുല്‍ ഗാന്ധി ഇന്നുച്ചയ്ക്ക്കാണും. മുതലപ്പൊഴിയിൽ മരിച്ച മത്സ്യതൊഴിലാളികളുടെ കുടുംബം ഭാരത് ജോഡോ ജാഥയ്ക്കെത്തും. നേമത്ത് നിന്നും ഭാരത് ജോഡോ യാത്ര രാവിലെ 7 മണിക്ക്തുടങ്ങി , പത്തുമണിയോടെ പട്ടത്താണ് രാവിലെയുളള പദയാത്ര അവസാനിക്കുക. തുടര്‍ന്ന് സാമൂഹിക, സാംസ്ക്കാരിക മേഖലകളിലെ ക്ഷണിക്കപ്പെട്ട വ്യക്തിത്വങ്ങളുമായി കൂടക്കാഴ്ച നടത്തും
തുടക്കത്തിൽ പതിനാലായിരം കുടുംബങ്ങൾക്ക് ഇന്റര്‍നെറ്റ് കണക്ഷൻ അനുവദിക്കാൻ കഴിയുന്നതിനുള്ള സങ്കേതിക സംവിധാനങ്ങൾ എല്ലാം സജ്ജമെന്ന് കെ ഫോൺ അവകാശപ്പെടുമ്പോഴും പദ്ധതി ഇഴയുന്നതിന് പിന്നിൽ സര്‍ക്കാരിന്റെ അലംഭാവം . സേവന ദാതാവിനെ കണ്ടെത്തി മാസങ്ങൾക്ക് ശേഷവും ടെണ്ടറിൽ ക്വാട്ട് ചെയ്ത തുക അനുവദിക്കാൻ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ടെന്റർ ഒരാഴ് ച യ്ക്കകം റദ്ദാകും എന്നറിയിപ്പ് കിട്ടിയതായി കേരളാ വിഷൻ അധികൃതർ പറഞ്ഞു.
വീണ്ടും തെരുവ് നായയുടെ ആക്രമണം. അരക്കിണറിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനി നൂറാസിന്റെ നേ രെ നായ ചാടിവീഴുന്നതും നിലത്ത് വീണ ശേഷം കൈയിൽ കടിച്ച് വലിച്ച് കൊണ്ടു പോകാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
സംസ്ഥാനത്ത് തെരുവ് നായ ശല്യം രൂക്ഷമായ സാഹചര്യത്തിൽ ഇന്ന് ഉന്നതതല യോഗം ചേരും.തെരുവുനായ വന്ധ്യംകരണം, വാക്സിനേഷൻ എന്നിവയിൽ പ്രഖ്യാപിച്ച കർമ്മപദ്ധതി ഇന്ന് അവലോകനം ചെയ്യും. തദ്ദേശ ആരോഗ്യ മൃഗസംരക്ഷണ വകുപ്പുകളുടെ മന്ത്രിമാർ പങ്കെടുക്കും.
ആസാദ് കശ്മീർ’ എന്ന ഫേസ്ബുക്ക് കുറിപ്പിലെ പരാമർശത്തില്‍ മുന്‍മന്ത്രി കെ ടി ജലീലിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് നല്കിയ ഹർജി ദില്ലി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് ശേഷം അഡീഷണല്‍ മെട്രോപോളിറ്റന്‍ മജിസ്ട്രേറ്റാണ് ഹർജി പരിഗണിക്കുന്നത്. നേരത്തെ പരാതിയില്‍ സ്വീകരിച്ച നടപടികൾ പൊലീസ് കോടതിയില്‍ റിപ്പോർട്ടായി നല്‍കിയിരുന്നു. എന്തിനാണ് കേ
രളത്തിൽ ഇല്ലാത്ത ഒരു കേസ് ദില്ലിയിൽ എന്നാണ് കെ ടി ജലീലിന്റെ ചോദ്യം.