പി.വി. അൻവറിന്റെ ആരോപണങ്ങളുണ്ടാക്കിയ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ സമവായ ഫോർമുലയുമായി സി.പി.എമ്മും സർക്കാരും. എ.ഡി.ജി.പി. അജിത് കുമാറിനെതിരായ ആരോപണങ്ങളിൽ കാര്യമായ അന്വേഷണം ഉണ്ടാകും. എന്നാൽ അൻവർ ഇനി അധികം മിണ്ടരുതെന്നാണ് സിപിഎം മുന്നോട്ടുവെക്കുന്ന നിര്‍ദേശം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ മാറ്റുമെന്നും അൻവറിനെ അറിയിച്ചതായാണ് വിവരം.