പാരീസ് ഒളിംപിക്സില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പര്‍ പി ആര് ശ്രീജേഷിന് ടാറ്റയുടെ ആദരം. ഇലക്ട്രിക് മോഡലായ കര്‍വ് ഇ വി യാണ് താരത്തിന് ടാറ്റ സമ്മാനിച്ചത്. കുടുംബത്തോടൊപ്പം എത്തിയാണ് താരം കര്‍വ് ഇ വി സ്വീകരിച്ചത്. ടാറ്റ മോട്ടോഴ്സിന്റെ ഫ്ളാഗ്ഷിപ്പ് ഇലക്ട്രിക് വാഹനമായ കര്‍വ് ഇവി അഞ്ചു മോഡലുകളിലായി വിപണിയില്‍ ലഭ്യമാണ്. 17.49 ലക്ഷം മുതല്‍ 21.99 ലക്ഷം രൂപ വരെയാണ് വില. രണ്ട് ബാറ്ററി പാക്കുകളിലാണ് കര്‍വ് ഇവിയെ ടാറ്റ മോട്ടോഴ്സ് പുറത്തിറക്കിയിരിക്കുന്നത്. ക്രിയേറ്റീവ്, അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ് വകഭേദങ്ങള്‍ക്ക് 45 കിലോവാട്ട്അവര്‍ ബാറ്ററിയാണ്. 150 എച്ച്പി കരുത്ത് പുറത്തെടുക്കും. കൂടുതല്‍ വലിയ 55 കിലോവാട്ട്അവര്‍ ബാറ്ററി അക്കംപ്ലിഷ്ഡ്, അക്കംപ്ലിഷ്ഡ് +എസ്, എംപവേഡ്+, എംപവേഡ് +അ വകഭേദങ്ങള്‍ക്ക് ലഭിക്കും. 167 എച്ച്പി കരുത്തും ലഭിക്കും.