ഹൃദയാരോഗ്യം മോശമാകുമ്പോള്‍ ഹൃദയാഘാതം, സ്ട്രോക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ തുടങ്ങും. മോശം ദൈനംദിന ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണക്രമം, ഉറക്കക്കുറവ്, മാനസിക പിരിമുറുക്കം എന്നിവയാണ് ഹൃദ്രോഗങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങള്‍. ആരോഗ്യമുള്ള ഹൃദയത്തിന് നല്ല ഉറക്കം വളരെ പ്രധാനമാണ്. ദിവസവും 7 മണിക്കൂറില്‍ താഴെ ഉറങ്ങുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പല പഠനങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നത്തെ ജീവിതശൈലിയാണ് ഹൃദ്രോഗത്തിന്റെ പ്രധാന കാരണം. ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം പൊണ്ണത്തടി, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയ്ക്ക് കാരണമാകുന്നു. അതിനാല്‍, നിങ്ങളുടെ ദിനചര്യയില്‍ ക്രമമായ വ്യായാമം ശീലമാക്കുക. ഇതിനായി നിങ്ങള്‍ക്ക് നടത്തം, യോഗ, നീന്തല്‍, സൈക്ലിംഗ് എന്നിവ ചെയ്യാം. ആരോഗ്യകരമല്ലാത്തതും സംസ്കരിച്ചതുമായ ഭക്ഷണങ്ങള്‍ നമ്മുടെ ഹൃദയത്തിന്റെ ശത്രുക്കളാണ്. അമിത സമ്മര്‍ദ്ദം നമ്മുടെ ഹൃദയാരോഗ്യത്തിന് നല്ലതല്ല. സമ്മര്‍ദ്ദം മൂലം, സ്ട്രെസ് ഹോര്‍മോണ്‍ കോര്‍ട്ടിസോള്‍ ഉത്പാദിപ്പിക്കപ്പെടുന്നു, ഇത് കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം, രക്തത്തിലെ പഞ്ചസാര തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു. സമ്മര്‍ദ്ദം കുറയ്ക്കുന്നതിന്, പതിവായി വ്യായാമം ചെയ്യുകയും ശരിയായ ഉറക്കം നേടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. ഉയര്‍ന്ന ബിപി, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയാണ് പ്രാരംഭ ഹൃദയ സംബന്ധമായ അസുഖങ്ങള്‍. പതിവ് പരിശോധനകളിലൂടെ നമുക്ക് ഇത് നിയന്ത്രണത്തിലാക്കാം.