5 2

മഹാഭാരതത്തില്‍ മാനവികതയുടെ സ്‌നിഗ്ദ്ധമുഖമുള്ള കഥാപാത്രമാണ് ഹിഡുംബി. രാക്ഷസകുലത്തില്‍ പിറന്നുവളര്‍ന്ന ഹിഡുംബിയെ വ്യാസന്‍ ആവിഷ്‌കരിച്ചത് തനി മനുഷ്യ സ്ത്രീയായിട്ടാണ്. ആ ചിന്തയെയാണ് ഇവിടെ സൗപര്‍ണ്ണികയായി വികസിപ്പിച്ചിരിക്കുന്നത്. ഹിഡുംബിയുടെ നാം ഇതുവരെക്കാണാത്തൊരു മുഖം, സൗപര്‍ണ്ണികയെന്ന മുഖം; റാണിയായി ഹിഡുംബവനത്തില്‍ വാണിട്ടും അധികാരത്തില്‍ മതിമറക്കാതെ, പ്രണയത്തില്‍ ഹൃദയമര്‍പ്പിച്ച സൗപര്‍ണ്ണികയുടെ മാനവികമുഖം. മഹാഭാരതത്തിന്റെ മനോഹരമായൊരു ക്രിയാത്മകവായന. ഭീമന്റെ പ്രണയിനിയായ, ഘടോല്‍ക്കചന്റെ അമ്മയായ ഹിഡുംബിയുടെ ആത്മനൊമ്പരങ്ങളും പ്രേമഭാവങ്ങളും മാതൃജീവിതവും പര്യവേക്ഷണം ചെയ്യുന്ന നോവല്‍. ‘സൗപര്‍ണ്ണിക’. തുളസി കോട്ടുക്കല്‍. മാതൃഭൂമി. വില 144 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *