◾https://dailynewslive.in/ താര സംഘടനയായ അമ്മക്ക് പിന്നാലെ ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയിലും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ സംവിധായകനും നടനുമായ ആഷിക് അബു രംഗത്തെത്തി. ഫെഫ്ക എന്നാല്‍ ഉണ്ണികൃഷ്ണന്‍ അല്ലെന്നും ഉണ്ണികൃഷ്ണന്റേത് വ്യാജ ഇടതുപക്ഷ പരിവേഷമാണെന്നും ആഷിക് അബു പറഞ്ഞു. ഉണ്ണികൃഷ്ണനെ ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്നു മാറ്റണമെന്നും ഫെഫ്കയുടെ പ്രതികരണം കാപട്യമാണെന്നും യൂണിയന്‍ നിലപാട് അല്ല വാര്‍ത്ത കുറിപ്പെന്നും ആഷിഖ് അബു കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പ്രത്യേക അന്വേഷണ സംഘം പരിഗണിക്കില്ല. കമ്മിറ്റി റിപ്പോര്‍ട്ടിന്‍ മേലുള്ള തുടര്‍ നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കുന്നതിനാല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ള ലൈംഗീക അതിക്രമങ്ങള്‍ പ്രത്യേക സംഘം പരിഗണിക്കേണ്ടന്ന് ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.
*
class="selectable-text copyable-text x117nqv4">കെ.എസ്.എഫ്.ഇ**സ്‌ക്രീന്‍ ഷോട്ട് മത്സരം*
സ്‌ക്രീന്‍ ഷോട്ടെടുത്തയക്കൂ; ദിവസേന സമ്മാനം നേടൂ.
ഡെയ്‌ലി ന്യൂസിന്റെ ടെക്സ്റ്റ് /വീഡിയോ വാര്‍ത്തകളില്‍ വരുന്ന കെ.എസ്.എഫ്.ഇ യുടെ പരസ്യത്തിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് നിങ്ങളുടെ പിന്‍ കോഡടക്കമുള്ള അഡ്രസും ഫോണ്‍ നമ്പറും സഹിതം 9526 133 833 എന്ന നമ്പറിലേക്ക് അയക്കുക. തിരഞ്ഞെടുക്കപ്പെടുന്ന ഒരാള്‍ക്ക് അമൃത് വേണി ഹെയര്‍ എലിക്‌സിറിന്റെ 460 രൂപ വിലയുള്ള 50ml ന്റെ ബോട്ടില്‍ ദിവസേന സമ്മാനമായി ലഭിക്കുന്നതാണ്.
*ഓഗസ്റ്റ് 26 ലെ വിജയി : റോസമ്മ മാത്യു, തേങ്ങാക്കല്‍, മ്ലാമല, ഇടുക്കി*
◾https://dailynewslive.in/ കോണ്‍ക്ലേവ് നടത്താന്‍ യുഡിഎഫ് അനുവദിക്കില്ലെന്നും സര്‍ക്കാര്‍ ഒളിച്ചുകളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആരോപണം. സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ നടത്തുന്ന കോണ്‍ക്ലേവ് എന്ത് വില കൊടുത്തും തടയുമെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാരെ സര്‍ക്കാര്‍ ഒളിപ്പിക്കുന്നുവെന്നും. ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ എന്തു കൊണ്ട് അന്വേഷണം നടത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു. ആരെ രക്ഷിക്കാനാണ് പേജുകള്‍ വെട്ടിമാറ്റിയതെന്ന് വ്യക്തമാക്കണം. ആരോണ വിധേയരെ ഇരകള്‍ക്കൊപ്പം ഇരുത്തി എന്തിന് കോണ്‍ക്ലേവ് നടത്തുന്നുവെന്നും അദ്ദേഹം ചോദിച്ചു. എന്തിനാണ് സര്‍ക്കാര്‍ സ്ത്രീവിരുദ്ധ നിലപാടുകള്‍ എപ്പോഴും സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
◾https://dailynewslive.in/ ലൈംഗിക പീഡനാരോപണം നേരിടുന്ന മുകേഷ് എംഎല്‍എ രാജിവെയ്ക്കണമെന്നും സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സംയുക്ത പ്രസ്താവനയുമായി സാറാ ജോസഫ്, കെ.ആര്‍.മീര എന്നിവരുള്‍പ്പെട്ട 100 സ്ത്രീപക്ഷ പ്രവര്‍ത്തകര്‍. ജനാധിപത്യ മൂല്യങ്ങളില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ മുകേഷ് എംഎല്‍എ സ്ഥാനം സ്വയം രാജിവയ്ക്കേണ്ടതാണെന്നും അദ്ദേഹം അതിന് തയ്യാറാകാത്ത സാഹചര്യത്തില്‍ എംഎല്‍എ സ്ഥാനം രാജിവെയ്ക്കാന്‍ ആവശ്യപ്പെടുകയോ ആ സ്ഥാനത്ത് നിന്ന് മാറ്റുകയോ ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും പ്രസ്താവനയില്‍ പറയുന്നു. സിനിമ നയരൂപീകരണ കമ്മിറ്റിയില്‍ നിന്നും സിനിമ കോണ്‍ക്ലേവിന്റെ ചുമതലകളില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകയും ചെയ്യണമെന്നും അല്ലാത്തപക്ഷം എംഎല്‍എ മുകേഷിന് കേരളത്തിലെ സ്ത്രീകളുടെ കടുത്ത പ്രതിഷേധം നേരിടേണ്ടി വരുമെന്നും പ്രസ്താവന ഓര്‍മ്മപ്പെടുത്തുന്നു.
◾https://dailynewslive.in/ സിനിമാ കോണ്‍ക്ലേവിന്റെ ഭാഗമായി രൂപീകരിച്ച ചലച്ചിത്ര നയ രൂപീകരണ സമിതിയില്‍ നിന്ന് എംഎല്‍എയും നടനുമായ മുകേഷ് ഒഴിഞ്ഞേക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് സമിതിയില്‍ നിന്നും മുകേഷ് ഒഴിയാന്‍ ആലോചന. ഒഴിയാന്‍ പാര്‍ട്ടി നിര്‍ദ്ദേശം നല്‍കിയെന്നും സൂചനയുണ്ട്.
*നൂറാം ഓണം ആഘോഷമാക്കി പുളിമൂട്ടില്‍ സില്‍ക്സ്
*മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷത്തോടൊപ്പം നൂറാം ഓണാഘോഷവും. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പാക്കാതെയിരിക്കാന്‍ സര്‍ക്കാര്‍ ഗൂഢാലോചനയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ,സുരേന്ദ്രന്‍. ഗുരുതര വിഷയങ്ങളില്‍ സര്‍ക്കാരിന് ആത്മാര്‍ത്ഥതയില്ല. പതിവ് വര്‍ത്തമാനം മാത്രമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആദ്യം നടപടി എടുക്കേണ്ടത് മുകേഷിനെതിരെയാണ്. മുകേഷിന്റെ രാജി ആവശ്യപ്പെടുന്നതിലാണ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത തെളിയുന്നതെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ അമ്മ എക്സിക്യൂട്ടീവ് രാജി സംഘടനയെ നവീകരിക്കുന്നതിന്റെ തുടക്കമാകട്ടെയെന്ന് ചലച്ചിത്ര പിന്നണി പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക. ലൈംഗികാതിക്രമം നടത്തിയതായി പരാമര്‍ശമുള്ള മുഴുവനാളുകളുടെയും പേര് പുറത്തുവരട്ടെയെന്നും ഹൈക്കോടതിയുടെ പരിഗണനയിലായതിനാല്‍ കൂടുതല്‍ പറയുന്നത് ഉചിതമല്ലെന്നും ഫെഫ്ക പ്രതികരിച്ചു.
◾https://dailynewslive.in/ സിനിമാ നയരൂപീകരണ സമിതിയില്‍ നിന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സംവിധായകന്‍ വിനയന്‍ കത്തയച്ചു. അന്യായമായ പ്രതികാര ബുദ്ധിയോടെ തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീം കോടതി അതു ശരിവയ്ക്കുകയും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതു വ്യക്തമായി പറയുകയും ചെയ്തിരിക്കുന്ന ഫെഫ്ക സെക്രട്ടറി ശ്രീ. ബി. ഉണ്ണികൃഷ്ണനെ കേരള സര്‍ക്കാരിന്റെ സിനിമ നയരൂപീകരണ സമിതിയില്‍ നിന്നും ഒഴിവാക്കണമെന്നാണ് വിനയന്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികളില്‍ ചേരൂ, ഓണം അടിപൊളിയാക്കൂ..*
2024 ഏപ്രില്‍ 1 മുതല്‍ 2025 ഫെബ്രുവരി 28 വരെ ◼️ മെഗാ ബമ്പര്‍ സമ്മാനം ഒരു മെഴ്സിഡസ് ബെന്‍സ് കാര്‍ ◼️
ബമ്പര്‍ സമ്മാനം: 17 ഇന്നോവ കാറുകള്‍*കെ.എസ്.എഫ്.ഇ ഗാലക്സി ചിട്ടികള്‍ (സീരീസ് 2):*
ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ ◼️ശാഖാതല സമ്മാനങ്ങള്‍ : 25,000 ല്‍ അധികം ഓണക്കോടികള്‍ ◼️ 3500 രൂപ വില വരുന്ന ഓണക്കോടി ഓരോ ചിട്ടിയിലും 10ല്‍ ഒരാള്‍ക്ക് വീതം.
*ടോള്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ : 1800-425-3455*
◾https://dailynewslive.in/ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യത്തിനായി കൊച്ചിയിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തി. യുവ നടിയുടെ പരാതിയില്‍ ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തലിനുമാണ് മ്യൂസിയം പൊലീസ് സിദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഏഴ് വര്‍ഷംവരെ തടവ് ശിക്ഷ കിട്ടാവുന്ന വകുപ്പുകള്‍ ചുമത്തിയാണ് കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 2016 ല്‍ തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് പരാതിക്കാരിയെ സിദ്ദിഖ് ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഡിജിപിക്ക് ഇമെയില്‍ മുഖേനെയാണ് നടി പരാതി നല്‍കിയത്.
◾https://dailynewslive.in/ താരസംഘടയായ അമ്മയുടെ നിലവിലെ ഭരണസമിതിയെ പിരിച്ചുവിട്ട സാഹചര്യത്തില്‍ പുതിയ ഭരണസമിതിയെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ ഒരുമാസത്തിലധികം നീളുമെന്ന് വിവരം. വിജ്ഞാപനം പുറത്തിറക്കുന്നത് മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം വരെയുള്ള ഘട്ടങ്ങള്‍ക്കു വേണ്ടി തന്നെ ഒരു മാസത്തോളം സമയം വേണമെന്നാണ് റിപ്പോര്‍ട്ട്.
◾https://dailynewslive.in/ ഓണ്‍ലൈന്‍ യോഗം നടന്നതിന് ശേഷമായിരുന്നു താര സംഘടന ഭരണസമിതി രാജിവയ്ക്കാന്‍ തീരുമാനിച്ചതെന്ന് നടന്‍ വിനു മോഹന്‍. സംഘടനയില്‍ ഒരിക്കലും ഭിന്നത ഉണ്ടായിട്ടില്ലെന്നും, എന്നാല്‍ തങ്ങളുടെ ആശങ്കകള്‍ പങ്കുവെച്ചിരുന്നുവെന്നും വിനു മോഹന്‍ പറഞ്ഞു. ഒപ്പമുള്ളവരില്‍ സാമ്പത്തികപരമായും ആരോഗ്യകരമായും ബുദ്ധിമുട്ടുന്നവര്‍ക്ക് കൃത്യമായി കൈനീട്ടവും, ഇന്‍ഷൂറന്‍സും ഒക്കെ നമ്മള്‍ നല്‍കാറുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഇനി തടസ്സങ്ങള്‍ എന്തെങ്കിലും ഉണ്ടാകുമോ എന്ന ഒരു ആശങ്കയുണ്ടായിരുന്നെന്നും വിനുമോഹന്‍ വ്യക്തമാക്കി.
◾https://dailynewslive.in/ താരസംഘടന അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ട സംഭവത്തില്‍ അമ്മ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ട്. മോഹന്‍ലാല്‍ അധ്യക്ഷ സ്ഥാനം രാജിവെച്ചതുള്‍പ്പെടെ 17 അംഗ എക്സിക്യൂട്ടീവ് പിരിച്ചുവിടുകയായിരുന്നു. എക്സിക്യൂട്ടിവ് കമ്മറ്റി പിരിച്ചു വിട്ട തീരുമാനം ഒരുമിച്ചല്ലെന്നും രാജിവച്ചിട്ടില്ലെന്നും എക്‌സിക്യൂട്ടിവ് കമ്മറ്റി അംഗമായിരുന്ന സരയു പറഞ്ഞു. എന്നാല്‍ എക്‌സിക്യൂട്ടീവ് കമ്മറ്റി പിരിച്ചു വിടാനുള്ള അധികാരം പ്രസിഡന്റിനുണ്ടെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.
◾https://dailynewslive.in/ മലയാള സിനിമയിലെ ലൈംഗിക അതിക്രമ പരാതികളില്‍ മാതൃകാപരമായ ശിക്ഷയുണ്ടാകണമെന്ന് നടി ഐശ്വര്യലക്ഷ്മി. സിനിമാ മേഖല മെച്ചപ്പെടണമെന്ന പ്രതിബദ്ധതയുള്ളവര്‍ നേതൃത്വത്തില്‍ എത്തണം. തീരുമാനം എടുക്കാനാകുന്ന പദവികളില്‍ സ്ത്രീകള്‍ ഉണ്ടാകണമെന്നും ഐശ്വര്യലക്ഷ്മി പറഞ്ഞു.
◾https://dailynewslive.in/ വയനാട് ഉരുള്‍പ്പൊട്ടലില്‍ കേന്ദ്ര സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിക്കാനിരിക്കെ സംഭരിച്ച് വച്ചിരുന്ന വിളകള്‍ക്കും വായ്പകള്‍ക്കും ഉള്‍പ്പെടെ സഹായം വേണമെന്ന് ആവശ്യപ്പെട്ട് കേരളം. വയനാട്ടില്‍ സന്ദര്‍ശനം നടത്തുന്ന കേന്ദ്ര സംഘത്തിന് മുന്നില്‍ ഇക്കാര്യം ഉന്നയിച്ചിട്ടുണ്ട്. വയനാട്ടിലേത് അസാധാരണ ദുരന്തമെന്ന രീതിയില്‍ കണക്കാക്കിയാല്‍ മാത്രമേ ഈ ആവശ്യങ്ങള്‍ പരിഗണിക്കാനിടയുള്ളൂവെന്നാണ് സൂചന.
◾https://dailynewslive.in/ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട് കാണാതായ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ പുനരാരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ ഇന്ന് കര്‍ണാടക മുഖ്യമന്ത്രിയെയും ഉപമുഖ്യമന്ത്രിയെയും കാണും. കോഴിക്കോട് എംപി എംകെ രാഘവന്‍, മഞ്ചേശ്വരം എംഎല്‍എ എകെഎം അഷ്റഫ് എന്നിവരും കൂടെയുണ്ടാകും. ബെംഗളൂരുവില്‍ ഇരുവരുടെയും വസതികളില്‍ എത്തിയാണ് കാണുക.
◾https://dailynewslive.in/ വടകരയില്‍ കാറപകടത്തില്‍ പരിക്കേറ്റ് കോമയിലായ 9 വയസ്സുകാരിയുടെ ദുരിതത്തില്‍ ഇടപെട്ട് ഹൈക്കോടതി. പൊലീസ് വീഴ്ചയില്‍ ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ലീഗല്‍ സര്‍വീസ് അതോറിറ്റി മുഖേനയാണ് ഇടപെടല്‍. വടകര റൂറല്‍ പൊലീസില്‍ നിന്നുമാണ് അടിയന്തര റിപ്പോര്‍ട്ട് തേടിയത്. ഇടിച്ച കാര്‍ കണ്ടെത്താന്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കുട്ടിക്ക് നിയമ സഹായം നല്‍കുമെന്നും ലീഗല്‍ സര്‍വീസസ് അതോറിറ്റി വ്യക്തമാക്കി.
◾https://dailynewslive.in/ ക്രമക്കേടുകള്‍ നടന്നെന്ന സംശയത്തെ തുടര്‍ന്ന് എല്‍ഡിഎഫ് ഭരിക്കുന്ന പത്തനംതിട്ട മലയാലപ്പുഴ സര്‍വീസ് സഹകരണ ബാങ്കിലെ സെക്രട്ടറിയെ സസ്പെന്‍ഡ് ചെയ്തു. ഒരു കോടിയിലധികം രൂപയുടെ അഴിമതി നടന്നെന്നാണ് കോണ്‍ഗ്രസ് ആരോപണം. ചിട്ടിനടത്തിപ്പുമായി ബന്ധപ്പെട്ട് പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്നും വകുപ്പുതല പരിശോധനയുടെ ഭാഗമായി ബാങ്ക് സെക്രട്ടറി ഷാജിയെ സസ്പെന്‍ഡ് ചെയ്തെന്നുമാണ് ഡയറക്ടര്‍ ബോര്‍ഡ് വിശദീകരണം. അതേസമയം പരിശോധന തുടരുകയാണെന്ന് സഹകരണ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ വണ്ടിപ്പെരിയാര്‍ വള്ളക്കടവില്‍ കാട്ടാനക്കൂട്ടം എത്തി വ്യാപകമായി കൃഷി നശിപ്പിച്ചു. അമ്പലപ്പടി മുല്ലൂപറമ്പില്‍ മുരളിധരന്റെ പറമ്പിലെ കൃഷികളാണ് നശിപ്പിച്ചത്. മറ്റുള്ളവരുടെ പറമ്പില്‍ കാട്ടാനക്കൂട്ടങ്ങള്‍ കയറിയെങ്കിലും വ്യാപക നാശം വിതച്ചില്ല. ഓണത്തിനോടനുബന്ധിച്ച് വിളവെടുക്കുവാന്‍ നിര്‍ത്തിയ വാഴകളാണ് നശിപ്പിച്ചത്.
◾https://dailynewslive.in/ കോഴിക്കോട് തലക്കുളത്തൂര്‍ പഞ്ചായത്തിലെ അണ്ടിക്കോട് പ്രവര്‍ത്തിക്കുന്ന സിപിആര്‍ ചിക്കന്‍ സ്റ്റാളിനെതിരെ പരാതി. കോഴിക്കടയില്‍ നിന്ന് വാങ്ങിയ ഇറച്ചിയില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ പുഴുക്കളെ കണ്ടെന്നാണ് പരാതി. പുതിയങ്ങാടി സ്വദേശി റഷീദ് ആണ് കടയുടെ ഉടമ. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെയുള്ള പഞ്ചായത്തിലെ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ ഇന്ന് സ്ഥലത്ത് പരിശോധന നടത്തും.
◾https://dailynewslive.in/ കോരപ്പുഴ അഴിമുഖത്തിനടുത്ത് അഴീക്കല്‍ ഭാഗത്ത് ഭീമന്‍ തിമിംഗിലത്തെ കണ്ടെത്തി. മണ്‍തിട്ടയില്‍ കുരുങ്ങിയ തിമിംഗിലത്തെ മത്സ്യത്തൊഴിലാളികളാണ് കണ്ടത്. തൊഴിലാളികള്‍ ചേര്‍ന്ന് തിമിംഗിലത്തെ കടലിലേക്ക് തള്ളിവിട്ടു. ഇതിനെ തള്ളി മാറ്റുന്നതിനിടയില്‍ ചില തൊഴിലാളികള്‍ക്ക് പരിക്ക് പറ്റി.
◾https://dailynewslive.in/ വീടിന് മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിച്ച സംഭവത്തില്‍ പരാതിക്കാരന്റെ മകന്‍ അറസ്റ്റില്‍. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഡാനിഷ് മിന്‍ ഹാജാണ് അറസ്റ്റിലായത്. കാര്‍ കത്തിച്ചെന്ന മിന്‍ഹാജിന്റെ പിതാവിന്റെ പരാതിയിലാണ് കൊണ്ടോട്ടി പൊലീസ് കേസെടുത്ത് അന്വേഷിച്ചത്.
◾https://dailynewslive.in/ കോഴിക്കോട് ബൈക്ക് യാത്രികരെ ഇടിച്ചു തെറിപ്പിച്ച കാര്‍ നിര്‍ത്താതെ കടന്നുകളഞ്ഞുവെന്ന് പരാതി. സംസ്ഥാന പാതയില്‍ താമരശ്ശേരി കോരങ്ങാടാണ് ഇന്നലെ രാത്രി എട്ടോടെ അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ പട്ടാമ്പി സ്വദേശി ഷാമില്‍, തിരൂര്‍ സ്വദേശി മുഹമ്മദാലി എന്നിവര്‍ക്കാണ് പരിക്കേറ്റത്.
◾https://dailynewslive.in/ കോട്ടയം അപ്പാന്‍ചിറയില്‍ ചൂണ്ടയിടുന്നതിനിടെ കുളത്തില്‍ വീണ് ആറു വയസ്സുകാരന്‍ മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആന്റണിയാണ് മരിച്ചത്. ആപ്പാന്‍ചിറയിലെ ബന്ധു വീട്ടില്‍ എത്തിയതായിരുന്നു കുട്ടി. ചൂണ്ടയിടുന്നതിനിടെ കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു.
◾https://dailynewslive.in/ ആലപ്പുഴയിലെ സി.പി.എം മുന്‍നേതാവും വാരനാട് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന മണവേലി പുത്തന്‍കരിയില്‍ ടി.പി. ശൈലേന്ദ്ര ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് 23-ാ വാര്‍ഡിലെ താമസക്കാരനായ ശൈലേന്ദ്രനെ തണ്ണീര്‍മുക്കം ബണ്ടിന്റെ കിഴക്കേകരയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
◾https://dailynewslive.in/ കൊല്ലം കടയ്ക്കലില്‍ സ്വകാര്യ ബസിടിച്ച് റോഡില്‍ വീണ ബൈക്ക് യാത്രികന്‍ ടിപ്പര്‍ ലോറി കയറിയിറങ്ങി മരിച്ചു. മുക്കുന്നം കല്ലുതേരി സ്വദേശിയായ 50 കാരന്‍ സക്കീര്‍ ഹുസൈനാണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെ ദര്‍ഭക്കാടിന് സമീപത്താണ് അപകടമുണ്ടായത്.
◾https://dailynewslive.in/ കാസര്‍കോട് ബന്തിയോട്ടുള്ള സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്ന 20കാരിയായ സ്മൃതി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹത ഉണ്ടെന്ന് സ്മൃതിയുടെ കുടുംബം വ്യക്തമാക്കി. എന്നാല്‍ രോഗിക്ക് മരുന്നു മാറി നല്‍കിയതുമായി ബന്ധപ്പെട്ട് ഡോക്ടര്‍ വിശദീകരണം ചോദിച്ചതിന്റെ മാനസിക വിഷമം സ്മൃതിക്കുണ്ടായിരുന്നെന്ന് ആശുപത്രി മാനേജ്മെന്റ് സൂചിപ്പിക്കുന്നു.
◾https://dailynewslive.in/ കോട്ടയം മറ്റക്കരയിലെ 40കാരന്‍ രതീഷ് മാധവന്റെ കൊലപാതകത്തില്‍ വഴിത്തിരിവ്. രതീഷിന്റെ ഭാര്യ മഞ്ജു കൂടി അറിഞ്ഞുകൊണ്ടാണ് കാമുകന്‍ ശ്രീജിത്ത് കൊലപാതകം നടത്തിയതെന്ന് വ്യക്തമായി. മഞ്ജുവിനെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ചയായിരുന്നു മറ്റക്കര സ്വദേശി രതീഷിനെ ശ്രീജിത്ത് ക്രൂരമായി മര്‍ദിച്ച് കൊലപ്പെടുത്തിയത്. അന്ന് തന്നെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
◾https://dailynewslive.in/ മലപ്പുറത്ത് പ്രതിശ്രുത വരന്‍ വിവാഹ ദിവസം ആത്മഹത്യ ചെയ്തു. മലപ്പുറം കരിപ്പൂര്‍ കുമ്മണിപ്പറമ്പ് സ്വദേശി ജിബിനാണ് മരിച്ചത്. ശുചി മുറിയില്‍ കൈ ഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രവാസിയായിരുന്നു ജിബിന്‍ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്നാണെന്ന് വ്യക്തമായിട്ടില്ല.
◾https://dailynewslive.in/ മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ 19 വയസ്സുകാരിയായ നഴ്സിംഗ് വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ മൂന്ന് പേര്‍ പോലീസ് കസ്റ്റഡിയില്‍. പെണ്‍കുട്ടിയെ ആക്രമിച്ചെന്ന് സംശയിക്കുന്ന മൂന്നു പേരെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മൂന്ന് പേരെ കസ്റ്റഡിയിലെടുത്തത്.
◾https://dailynewslive.in/ പശ്ചിമബംഗാളില്‍ രാവിലെ ആറ് മുതല്‍ വൈകീട്ട് 6 വരെ 12 മണിക്കൂര്‍ പ്രഖ്യാപിച്ച ബന്ദ് തുടരുന്നു. യുവ ഡോക്ടറുടെ കൊലപാതകത്തിനെതിരായി പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി പ്രതിഷേധിക്കുന്നത്. അതേസമയം ബന്ദ് നടത്താന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ബംഗാള്‍ ട്രാന്‍സ്പോര്‍ട്ട് ബസ് ഡ്രൈവര്‍മാര്‍ ഹെല്‍മെറ്റ് വച്ചാണ് സര്‍വീസ് നടത്തുന്നത്.
◾https://dailynewslive.in/ പശ്ചിമ ബംഗാളില്‍ ബിജെപി പ്രഖ്യാപിച്ച ബന്ദില്‍ വ്യാപക സംഘര്‍ഷം. പലയിടത്തും ബിജെപി – തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. യുവ ഡോക്ടറുടെ മനുഷ്യത്വ രഹിതമായ കൊലപാതകത്തില്‍ എല്ലാ സ്ത്രീകളോടും ക്ഷമ ചോദിക്കുന്നു എന്നാണ് പ്രതിഷധം രൂക്ഷമായതിന് പിന്നാലെ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചത്.
◾https://dailynewslive.in/ പീഡന കേസിലെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ബില്‍ അടുത്തയാഴ്ച നിയമസഭ പാസ്സാക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഡോക്ടറുടെ കൊലപാതകത്തില്‍ പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. 10 ദിവസത്തിനകം ശിക്ഷ ഉറപ്പാക്കുന്ന രീതിയില്‍ നിയമ ഭേദഗതി ചെയ്യുമെന്നാണ് മമത ബാനര്‍ജി അറിയിച്ചിരിക്കുന്നത്. പാസാക്കുന്ന ബില്‍ ഗവര്‍ണര്‍ക്ക് അയക്കും. ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കില്‍ രാജ്ഭവന് മുന്നില്‍ താന്‍ കുത്തിയിരിക്കുമെന്നും മമത അറിയിച്ചു. കൊല്‍ക്കത്തയിലെ റാലിയിലായിരുന്നു മമത ബാനര്‍ജിയുടെ പ്രഖ്യാപനം.
◾https://dailynewslive.in/ പത്തുകൊല്ലം പൂര്‍ത്തിയാക്കിയ കേന്ദ്രപദ്ധതി ജന്‍ ധന്‍ യോജനയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യവസ്ഥാപിത സാമ്പത്തിക സംവിധാനത്തിലേക്ക് ആളുകളെ ഉള്‍പ്പെടുത്തുന്നതില്‍ പദ്ധതി വഹിച്ച പങ്ക് ഏറെ പ്രധാനമാണെന്നും കോടിക്കണക്കിന് ആളുകള്‍ക്ക് അത് അന്തസ്സ് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ സുരക്ഷ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും തുല്യമാക്കി ഉയര്‍ത്തി. നിലവില്‍ സെഡ് പ്ലസ് സുരക്ഷയാണ് മോഹന്‍ ഭാഗവതിന്. സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് അഡ്വാന്‍സ് സെക്യൂരിറ്റി ലെയ്‌സണ്‍ കാറ്റഗറിയിലേക്കാണ് സുരക്ഷ വര്‍ധിപ്പിച്ചത്. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങളില്‍ മോഹന്‍ ഭാഗവത് സന്ദര്‍ശനം നടത്തുന്ന ഘട്ടങ്ങളില്‍ സുരക്ഷയില്‍ വീഴ്ചയുണ്ടാകുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾https://dailynewslive.in/ പുതിയ സമൂഹമാധ്യമ നയവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. യു.പി. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ സമൂഹ മാധ്യമങ്ങളില്‍ പുകഴ്ത്തിയാല്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് മാസം എട്ടു ലക്ഷം രൂപവരെ നേടാം. ഇതുമായി ബന്ധപ്പെട്ട നയം മന്ത്രിസഭ അംഗീകരിച്ചു. യൂട്യൂബ്, ഇന്‍സ്റ്റഗ്രാം, എക്സ് പ്ലാറ്റ്ഫോം, ഫേസ്ബുക്ക് തുടങ്ങിയിടങ്ങളില്‍ ഫോളോവേഴ്സിന് അനുസരിച്ചായിരിക്കും പണം നല്‍കുക. സംസ്ഥാനത്തെ വികസന പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നതെന്നാണ് വിശദീകരണം.
◾https://dailynewslive.in/ മൂന്നാം ലോകമഹായുദ്ധമുണ്ടായാല്‍ യൂറോപ്പിലൊതുങ്ങില്ലെന്ന് അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്. യുക്രൈന്റെ കുര്‍സ്‌ക് അധിനിവേശവുമായി ബന്ധപ്പെട്ടാണ് പ്രതികരണം. അധിനിവേശത്തിന് പാശ്ചാത്യ രാജ്യങ്ങള്‍ നല്‍കുന്ന പിന്തുണ തീക്കളിയാണെന്ന് വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് മുന്നറിയിപ്പ് നല്‍കി. പാശ്ചാത്യ മിസൈലുകള്‍ ഉപയോഗിച്ച് റഷ്യയിലേക്ക് യുക്രൈന്‍ കടന്നു കയറുന്നതിനെ കുറിച്ചാണ് റഷ്യയുടെ പ്രതികരണം.