◾ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി അന്തരിച്ചു. 96 വയസായിരുന്നു. കിരീടധാരണത്തിന്റെ 70 ാം വാര്‍ഷികം ആഘോഷിച്ച രാജ്ഞിയുടെ അന്ത്യം സ്കോട്ട്ലാന്‍ഡിലെ ബാല്‍മോറല്‍ കാസിലിലായിരുന്നു. ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നതിനാല് കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മുതല്‍ ഡോക്ടര്‍മാരുടെ പരിചരണത്തിലായിരുന്നു രാജ്ഞി. എലിസബത്ത് രാജ്ഞിയുടെ വിയോഗത്തോടെ കീരീടാവകാശിയായ ചാള്‍സ് രാജകുമാരന് ബ്രിട്ടന്റെ രാജാവാകും. മരണസമയത്ത് ചാള്‍സ് രാജകുമാരനും ചാള്‍സിന്റെ ഭാര്യ കാമിലയും രാജ്ഞിയുടെ മകള്‍ പ്രിന്‍സസ് ആനിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. രാജ്ഞിയുടെ വിയോഗത്തോടെ ബ്രിട്ടന് കണ്ണീരണിഞ്ഞു. യുകെയില്‍ പത്തു ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
◾ഏറ്റവും കൂടുതല്‍ കാലം ബ്രിട്ടന്റെ ഭരണാധികാരിയായി വിരാജിച്ച രാജ്ഞിയാണ് എലിസബത്ത് രാജ്ഞി. 70 വര്‍ഷം ബ്രിട്ടനില്‍ രാജ്ഞിയായി പ്രവര്‍ത്തിച്ചു. 1926 ഏപ്രില്‍ 21 നാണ് രാജ്ഞിയുടെ ജനനം. പിതാവ് ജോര്‍ജ് ആറാമന്റെ മരണത്തോടെ 1952 ലാണ് 25 കാരിയായ എലിസബത്ത് രാജ്ഞിയായത്. 1947 ലാണു ബന്ധുവായ ഫിലിപ്പ് മൗണ്ട്ബാറ്റനുമായി വിവാഹിതയായത്. ചാള്‍സും ആനും ജനിച്ചശേഷമാണ് എലിസബത്ത് ബ്രിട്ടന്റെ രാജ്ഞിയായത്.
◾ഗുണനിലവാരത്തില്‍ സംശയമുള്ള പേവിഷ പ്രതിരോധ വാക്സീന്റെ ഒരു ബാച്ച് പിന്‍വലിച്ചു. കെബി 21002 ബാച്ചാണു തിരിച്ചെടുക്കുന്നത്. ഇവ നിശ്ചിത താപനിലയില്‍ സൂക്ഷിച്ചു തിരിച്ചയക്കണമെന്നാണു നിര്‍ദേശം. വാക്സീന് എട്ടു ഡിഗ്രിയേക്കാള്‍ കുറഞ്ഞ താപനിലയില്‍ സൂക്ഷിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിലവില്‍ സംവിധാനമില്ല. 573 സര്‍ക്കാര്‍ ആശുപത്രികള്‍ വഴിയാണ് പേവിഷ പ്രതിരോധ വാക്സീന് നല്‍കുന്നത്. (ഈ ലോകം ആരുടേതാണ്: ഡെയ്ലി ന്യൂസ് ഫ്രാങ്ക്ലി സ്പീക്കിംഗ്. https://youtu.be/_HIISe_-O-NuI )
*_KSFE_ GOLD LOAN*
*മനുഷ്യപ്പറ്റുള്ള ഗോള്‍ഡ് ലോണ്‍*
നിങ്ങളുടെ അടിയന്തിര സാമ്പത്തിക ആവശ്യങ്ങള്‍ക്ക് *_KSFE_* നല്കുന്നു സ്വര്‍ണ പണയ വായ്പ. മിതമായ പലിശ നിരക്കില്‍ ലളിതമായ നടപടിക്രമങ്ങളിലൂടെ 25 ലക്ഷം രൂപ വരെ പ്രതിദിനം നിങ്ങള്‍ക്ക് നേടാം. 12 മാസത്തെ വായ്പാ കാലയളവില്‍ നിശ്ചിത പലിശ അടച്ചതിന് ശേഷം ഒരു വര്‍ഷത്തേക്ക് വായ്പ പുതുക്കാന്‍ കഴിയും, കൂടാതെ പരമാവധി 36 മാസം വരെ ഈ സൗകര്യം ഉപയോഗിക്കാം. *കൂടുതല്‍ വിവരങ്ങള്‍ക്ക് : www.ksfe.com*
◾ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിനാല്‍ അഞ്ചു ദിവസം കേരളത്തില്‍ മഴയുണ്ടാകുമെന്നു മുന്നറിയിപ്പ്. കര്‍ണാടകത്തിനു സമീപമുള്ള ചക്രവാതച്ചൂഴിയുടെ ആഘാതവും മഴയുടെ ശക്തി വര്‍ധിപ്പിച്ചേക്കാം.
◾തിരുവോണനാളില്‍ നിരാഹാര സമരം നടത്തി വിഴിഞ്ഞത്തെ മല്‍സ്യത്തൊഴിലാളി കുടുംബങ്ങള്‍. തുറമുഖ കവാടത്തിലെ സമരപ്പന്തലില്‍ ഒഴിഞ്ഞ വാഴയിലകള്‍ നിരത്തിയാണ് നിരാഹാര സദ്യ നടത്തിയത്. പൂന്തുറ മേഖലയില്‍നിന്നുള്ള സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനു പേരാണ് സമരത്തില്‍ അണിനിരന്നത്.
◾നീറ്റ് ഫലം പ്രസിദ്ധീകരിച്ചു. നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് ഫലം നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഇന്നലെ അര്‍ധരാത്രിയോടെയാണു പുറത്തുവിട്ടത്. ഫലം വെബ്സൈറ്റില്‍ ലഭ്യമാകും.
◾ഫോര്‍ട്ടു കൊച്ചിയില്‍ മത്സ്യത്തൊഴിലാളിയ്ക്കു വെടിയേറ്റ സംഭവത്തില്‍ പൊലീസ് ആയുധ വിദഗ്ധരുടെ സഹായം തേടി. കടലില്‍ വെടിയേറ്റ മേഖലയിലും ബോട്ടിലും പൊലീസ് തെളിവെടുപ്പ് നടത്തി. കരയില്നിന്നാകാം വെടിയുതിര്‍ത്തതെന്നാണ് പ്രാഥമിക നിഗമനം.
*
class="selectable-text copyable-text nbipi2bn">ജോയ്ആലുക്കാസ് വിശേഷങ്ങള്‍*ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖➖➖➖➖
◾അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. മേലെ ആനവായ് ഊരിലെ സുന്ദരന്‍ – സരോജിനി ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രസവിച്ച ഉടന്‍ കുഞ്ഞ് മരിച്ചു. സരോജിനിയുടെ ആദ്യ പ്രസവത്തിലെ കുഞ്ഞും മരിച്ചിരുന്നു.
◾ഇടുക്കിയില്‍ പൂച്ചക്കുഞ്ഞിന്റെ പൂടയില്‍ ചായം പൂശി കടുവക്കുട്ടിയെന്നു തെറ്റിദ്ധരിപ്പിച്ച് പണം തട്ടാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. തിരുവണ്ണാമല ആരണി സ്വദേശി പാര്ഥിപന് (24) ആണ് വനം വകുപ്പിന്റെ പിടിയിലായത്. കടുവക്കുഞ്ഞുങ്ങള്‍ വില്പനയ്ക്കെന്ന് വാട്ട്സ്ആപ്പിലൂടെ പരസ്യം ചെയ്തിരുന്നു.
◾കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ ഇരട്ട സംവരണത്തിനെതിരായ ഹര്‍ജി സുപ്രീംകോടതി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു. ഹര്‍ജിക്കാരുടെ അഭിഭാഷകരില്‍ ഒരാള്‍ അവധി അപേക്ഷിച്ചതിനാലാണ് മാറ്റിയത്. കെഎഎസില്‍ സര്‍ക്കാര്‍ സര്‍വീസിലുള്ളവരെ പരിഗണിക്കുമ്പോള്‍ വീണ്ടും സംവരണം നല്‍കുന്നത് ഹൈക്കോടതി ശരിവച്ചതിനെതിരായ ഹര്‍ജിയാണിത്.
◾കാന്തപുരം എ.പി.അബൂബക്കര്‍ മുസ്ലിയാര്‍ക്കും വെള്ളാപ്പള്ളി നടേശനും ഡോക്ടറേറ്റ് ബഹുമതി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് അനുമതി നല്‍കിയിരുന്നില്ലെന്ന് കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ ജയരാജ്. ഇടത് സിന്‍ഡിക്കേറ്റംഗം ഇ. അബ്ദുറഹിം പ്രമേയം അവതരിപ്പിച്ചെന്നാണു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട്.
◾തിരുവോണനാളില്‍ ചുവപ്പും വെള്ളയും വസ്ത്രങ്ങളണിഞ്ഞ് മുഖ്യമന്ത്രിയും കുടുംബവും. മുഖ്യമന്ത്രി പിണറായി വിജയന് വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചപ്പോള്‍ കുടുംബാംഗങ്ങളെല്ലാം ചുവപ്പും വെള്ളയും വസ്ത്രങ്ങളാണു ധരിച്ചത്. ഭാര്യ കമല, മകള്‍ വീണ, മകന് വിവേക് കിരണ്‍, കൊച്ചുമകന് ഇഷാന് മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസ് എന്നിവര്‍ക്കൊപ്പമുള്ള ഫോട്ടോ മുഹമ്മദ് റിയാസാണ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചത്.
◾വൈദ്യുതി ബില്‍ അടച്ചിട്ടും ലൈന്മാന് എത്തി ഫ്യൂസ് ഊരി പ്രവാസിയുടെ കുടുംബത്തെ തിരുവോണത്തിന് ഇരുട്ടിലാക്കി. കോഴിക്കോട് ഓമശേരി സ്വദേശി ഷിഹാബുദീന്റെ വീട്ടിലെ വൈദ്യുതി ബില്‍ പേടിഎം വഴി അടച്ചതിന്റെ രശീതി കാണിച്ചെങ്കിലും പരാതിയുണ്ടെങ്കില്‍ മുകളില്‍ പോയി പറഞ്ഞോളൂവെന്നായിരുന്നു മറുപടി. വൈദ്യുതി മന്ത്രിക്കു പരാതി നല്‍കിയിട്ടുണ്ട്.
◾കോട്ടയം പാമ്പാടിയില്‍ പേവിഷബാധ ലക്ഷണങ്ങളുണ്ടായിരുന്ന പോത്ത് ചത്തു. പന്തമാക്കല്‍ വീട്ടില്‍ തങ്കമ്മ ഹരിയുടെ വീട്ടിലെ പോത്താണ് ചത്തത്. രണ്ടാഴ് മുമ്പ് പോത്തിനെ ഒരു തെരുവുനായ കടിച്ചിരുന്നു.
◾തിരുവനന്തപുരം പെരുമാതുറയില്‍ മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം വിഴിഞ്ഞത്തു കണ്ടെത്തി. വെട്ടൂര്‍ സ്വദേശി സമദിന്റെ മൃതദേഹമാണു കണ്ടെത്തിയത്. ഇതോടെ വള്ളം മറിഞ്ഞുള്ള അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.
◾വൈത്തിരി മേലെ തളിമലയിലെ കൊക്കയില്‍ വീണ് സഞ്ചാരികളില്‍ ഒരാള്‍ മരിച്ചു. കല്‍പ്പറ്റ പെരുന്തട്ട സ്വദേശി അഭിജിത്ത് ആണ് മരിച്ചത്. അഞ്ചുപേരാണു കൊക്കയില്‍ വീണത്. പരിക്കേറ്റ ഇവരെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾തിരുവനന്തപുരം വെഞ്ഞാറമൂടില്‍ നിരവധി വാഹനങ്ങളെ ഇടിച്ച ആംബുലന്‍സിന്റെ മദ്യലഹരിയിലായിരുന്ന ഡ്രൈവറെ നാട്ടുകാര്‍ പിന്തുടര്ന്നു പിടികൂടി പോലീസില്‍ ഏല്പിച്ചു. ഇടിച്ചശേഷം നിര്‍ത്താതെ പോയതോടെയാണ് നാട്ടുകാര്‍ പിന്തുടര്ന്നത്. ഡ്രൈവര്‍ മിഥുനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റു ചെയ്തു.
◾കോട്ടൂളിയില്‍ വാഹനാപകടത്തില്‍ പെരുവയല്‍ കൂടത്തിങ്ങല്‍ നെരോത്ത് അശ്വിന് (21) മരിച്ചു. നിയന്ത്രണം വിട്ട കാര്‍ റോഡരികില്‍ കിടന്ന പൈപ്പില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
◾തിരുവനന്തപുരം കല്ലമ്പലം ചാത്തമ്പറയില്‍ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ബൈക്ക് യാത്രക്കാരനായ ചത്തമ്പാറ കുന്നുവാരം സ്വദേശി സുധീര്‍ (40) ആണ് മരിച്ചത്. ഓട്ടോയിലെ മൂന്നു യാത്രക്കാര്‍ക്കും പരിക്കേറ്റു.
◾മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് പിടിയില്‍. കാസര്‍കോട് ചെറുവത്തൂരില്‍ പോലീസിനെ വെട്ടിച്ചു കടന്ന് അപകടത്തില്‍പ്പെട്ട കാറില്‍നിന്ന് 23 ഗ്രാം എംഡിഎംഎ സഹിതം കമ്പാര്‍പള്ളം സ്വദേശി ഇതിന്‍കുഞ്ഞിനെ അറസ്റ്റു ചെയ്തു.
◾ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യ കാറ്റഗറി 3-ന് കീഴിലുള്ള നോണ്‍ എക്സിക്യൂട്ടീവ് തസ്തികകളിലേക്കു നിയമനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ഗ്രേഡ് 3, ജൂനിയര്‍ എഞ്ചിനീയര്‍, ടൈപ്പിസ്റ്റ്, സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് 2 തസ്തികകളിലായി 5043 ഒഴിവുകളുണ്ട്. അവസാന തീയതി ഒക്ടോബര്‍ അഞ്ച്.
◾സുരക്ഷാ ഉദ്യോഗസ്ഥന് ചമഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു ചുറ്റും കറങ്ങിനടന്നയാളെ അറസ്റ്റു ചെയ്തു. ആന്ധ്രപ്രദേശിലെ ഒരു എംപിയുടെ പേഴ്സണല്‍ സെക്രട്ടറി ഹേമന്ത് പവാറാണ് പിടിയിലായത്. മുംബൈയിലാണു സംഭവം.
◾ഡല്‍ഹിയിലെ രാജ്പഥ് ഇനി കര്‍ത്തവ്യപഥ്. നവീകരിച്ച പാതയും ഇന്ത്യാഗേറ്റിനു സമീപം സ്ഥാപിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമയും പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനു സമര്‍പ്പിച്ചു. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായി 608 കോടി രൂപ മുടക്കിയാണ് കര്‍ത്തവ്യ പഥ് ഉള്‍പ്പെടുന്ന സെന്‍ട്രല്‍ വിസ്ത അവന്യൂ പുതുക്കി പണിതത്. കാല്‍നടപ്പാത, ശുചിമുറികള്‍ അടക്കം കൂടുതല്‍ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
◾അഖണ്ഡ ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാണ് നേതാജി സുഭാഷ് ചന്ദ്രബോസെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 1947 ന് മുന്നേ ആന്‍ഡമാന്‍ നേതാജി സ്വതന്ത്രമാക്കിയിരുന്നെന്നും ത്രിവര്‍ണ പതാക പാറിച്ചെന്നും മോദി പറഞ്ഞു. ഇന്ത്യാ ഗേറ്റിനു സമീപം സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു മോദി. സ്വാതന്ത്ര്യാനന്തരം നാം നേതാജിയെ മറന്നു. തന്റെ ഭരണ തീരുമാനങ്ങളില്‍ നേതാജിയുടെ ആശയങ്ങള്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും മോദി അവകാശപ്പെട്ടു.
◾ഇന്ത്യന്‍ അതിര്‍ത്തിയില്‍നിന്നു ചൈനീസ് പട്ടാളം പിന്മാറുന്നു. ഗോഗ്ര ഹോട്ട്സ്പ്രിങ്സ് മേഖലയില്‍നിന്ന് സൈന്യം പിന്മാറുന്നുണ്ടെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കി. കോര്‍ കമാന്‍ഡര്‍ തല ചര്‍ച്ചയിലാണ് സൈനിക പിന്മാറ്റത്തിനു ധാരണയായത്. നരേന്ദ്ര മോദിയും ഷി ജിന്‍പിങും പങ്കെടുക്കുന്ന ഷാങ്ഹായി സഹകരണ ഉച്ചകോടി നടക്കാനിരിക്കെയാണ് തീരുമാനം.
◾വിദ്യാഭ്യാസ മേഖലയിലെ സഹകരണത്തിന് ഇന്ത്യയും യുണൈറ്റഡ് അറബ് എമിറേറ്റ്സും തമ്മില്‍ ധാരണാപത്രം ഒപ്പിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം തീരുമാനിച്ചു.
◾മുംബൈ സ്ഫോടന പരമ്പരക്കേസിലെ പ്രതി യാക്കൂബ് മേമന്റെ കബറിടം സൗന്ദര്യവത്കരിച്ചതിനെക്കുറിച്ച് അന്വേഷണം. മാര്‍ബിള്‍ പാകി, എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ച് കബറിടം നവീകരിച്ചതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ ശിവസേന സര്‍ക്കാരിനെതിരെ ആരോപണവുമായി ബിജെപി രംഗത്തെത്തി.
◾ജാര്‍ക്കണ്ഡില്‍ ജെഎംഎം- കോണ്‍ഗ്രസ് സഖ്യത്തിലുള്ള ഹേമന്ത് സോറന് മന്ത്രിസഭ പ്രതിസന്ധി നേരിടുന്നതിനിടെ ഹേമന്തിന്റെ സഹോദരനും എംഎല്‍എയുമായ ബസന്ത് സോറന് ഡല്‍ഹിയില്‍ പോയി ചില നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന് അഭ്യൂഹം. മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ‘അടിവസ്ത്രങ്ങള്‍ വാങ്ങാനാണു ഡല്‍ഹിയില്‍ പോയതെ’ന്നാണ് ബസന്ത് പ്രതികരിച്ചത്.
◾പൗരത്വ ഭേദഗതി നിയമത്തിനെതിരേ നല്കിയ ഹര്‍ജികള്‍ സുപ്രീം കോടതി തിങ്കളാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റീസ് യു.യു ലളിത് അടങ്ങിയ ബഞ്ചാണ് 143 ഹര്‍ജികള്‍ പരിഗണിക്കുക. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, സിപിഐ, മുസ്ലിം ലീഗ് തുടങ്ങിയവരും ഹര്‍ജിക്കാരാണ്.
◾ഡയമണ്ട് ലീഗ് ഫൈനലില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ സൂപ്പര്‍താരം നീരജ് ചോപ്ര. 88.44 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. ലോക അത്ലറ്റിക്സിലെ മുന്‍നിര താരങ്ങളള്‍ അണിനിരക്കുന്ന ഡയമണ്ട് ലീഗ് ഫൈനലില്‍ കിരീടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഇരുപത്തിനാലുകാരനായ നീരജ് ചോപ്ര.
◾ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെ 101 റണ്‍സിന്റെ കുറ്റന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 61 പന്തില്‍ 122 റണ്‍സ് നേടിയ വിരാട് കോലിയുടെ കരുത്തില്‍ അടിച്ചെടുത്ത 212 റണ്‍സിനെതിരെ അഫ്ഗാന് എട്ട് വിക്കറ്റ് നഷ്ടത്തല്‍ 111 റണ്‍സെടുക്കാനേ സാധിച്ചുള്ളു. ഭുവനേശ്വര്‍ കുമാറിന്റെ അഞ്ച് വിക്കറ്റ് പ്രകടനമാണ് അഫ്ഗാനെ തകര്‍ത്തത്. ഇരു ടീമും നേരത്തെ തന്നെ ഫൈനല്‍ കാണാതെ പുറത്തായതിനാല്‍ മത്സര ഫലം അപ്രസക്തമായിരുന്നു.
◾സ്വകാര്യമേഖലയിലെ വായ്പാദാതാവായ ആക്സിസ് ബാങ്ക് 2 കോടി രൂപയില്‍ താഴെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് 2.5 ശതമാനം മുതല്‍ 5.75 ശതമാനം വരെ പലിശ ആക്സിസ് ബാങ്ക് നല്‍കും. അതേസമയം മുതിര്‍ന്ന പൗരന്മാര്ക്ക് ഇത് 2.5 ശതമാനം മുതല്‍ 6.5 ശതമാനം വരെയാണ്. 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് 2.50% പലിശയും 30 ദിവസം മുതല്‍ 3 മാസം വരെ കാലാവധിയുള്ള ടേം ഡെപ്പോസിറ്റുകള്‍ക്ക് 3% പലിശ നിരക്ക് ബാങ്ക് വാഗ്ദാനം ചെയ്യുന്നു. 5 വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് മുതിര്‍ന്ന പൗരന്മാര്ക്ക് പരമാവധി 6.50% പലിശ നിരക്ക് ലഭിക്കും.
◾സ്വകാര്യമേഖലയിലെ പ്രമുഖ വായ്പാദാതാക്കളായ ഐസിഐസിഐ ബാങ്ക് 2 കോടി മുതല്‍ 5 കോടി രൂപ വരെയുള്ള സ്ഥിരനിക്ഷേപങ്ങളുടെ പലിശ നിരക്ക് ഉയര്‍ത്തി. പുതുക്കിയ നിരക്കുകള്‍ സെപ്റ്റംബര്‍ 7 മുതല്‍ പ്രാബല്യത്തില്‍ വന്നു. 7 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക് ബാങ്ക് ഇപ്പോള്‍ 3.50 മുതല്‍ 5.90% വരെ പലിശ നിരക്ക് നല്കുന്നു. 1 മുതല്‍ 5 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാകുന്ന നിക്ഷേപങ്ങള്‍ക്ക് ഫിക്സഡ് ഡിപ്പോസിറ്റ് നിരക്ക് ഇപ്പോള്‍ പരമാവധി 6.05% വരെ പലിശ നല്‍കും. 7 ദിവസം മുതല്‍ 29 ദിവസം വരെ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങള്‍ക്ക്, ബാങ്ക് ഇപ്പോള്‍ 3.50% പലിശയും 30 ദിവസം മുതല്‍ 45 ദിവസം വരെ കാലാവധിയുള്ള ടേം നിക്ഷേപങ്ങള്‍ക്ക്, ഐസിഐസിഐ ബാങ്ക് ഇപ്പോള്‍ 3.60% പലിശ നിരക്കും വാഗ്ദാനം ചെയ്യുന്നു.
◾പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ മോഹന്‍ലാല്‍ ചിത്രമാണ് ‘എലോണ്‍’. 12 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്നുവെന്നതാണ് അതിന് കാരണം. ഇപ്പോഴിതാ ഓണാശംസകള്‍ അറിയിച്ച് കൊണ്ട് പുറത്തുവിട്ട ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് ശ്രദ്ധനേടുന്നത്. ഇരുള് വീണ ഇടനാഴിയില്‍ മോഹന്‍ലാല്‍ കഥാപാത്രം നില്‍ക്കുന്നതാണ് പോസ്റ്റര്‍ ലുക്ക്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രമാണ് എലോണ്‍. രാജേഷ് ജയരാമനാണ് തിരക്കഥ ഒരുക്കുന്നത്.
◾തിരുവോണ ദിനത്തില്‍ ‘ഹനുമാന് ഗിയര്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ് ഫാസില്‍. സുധീഷ് ശങ്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജീപ്പിന് മുകളില്‍ തിരിഞ്ഞ് നിന്ന് ഒരു കൈ പൊക്കിക്കൊണ്ട് നില്ക്കുന്ന ഫഹദാണ് പോസ്റ്ററില്‍ ഉള്ളത്. ആര് ബി ചൗധരിയുടെ നിര്‍മ്മാണ കമ്പനിയായ സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ 96-ാമത് ചിത്രമായാണ് ‘ഹനുമാന് ഗിയര്‍’ ഒരുങ്ങുന്നത്. മലയന്‍കുഞ്ഞ് എന്ന ചിത്രമാണ് ഫഹദിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. നവാഗതനായ സജിമോന്‍ പ്രഭാകര്‍ സംവിധാനം ചെയ്ത ചിത്രം.
◾2022 സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ ഗ്രാന്‍ഡ് വിറ്റാര മിഡ്-സൈസ് എസ്യുവിയുടെ വിലകള്‍ പ്രഖ്യാപിക്കുമെന്ന് മാരുതി സുസുക്കി സ്ഥിരീകരിച്ചുകഴിഞ്ഞു. എങ്കിലും വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ച് തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ അടച്ച് വാഹനം മുന്‍കൂട്ടി ബുക്ക് ചെയ്യാം. മാരുതി ഗ്രാന്‍ഡ് വിറ്റാര എസ്യുവി മോഡല്‍ ലൈനപ്പ് സിഗ്മ, ഡെല്‍റ്റ, സീറ്റ, സീറ്റ പ്ലസ്, ആല്‍ഫ, ആല്‍ഫ പ്ലസ് എന്നിങ്ങനെ ആറ് വകഭേദങ്ങളിലായി 10 വേരിയന്റുകളില്‍ ലഭ്യമാകും. മൂന്ന് ഡ്യുവല്‍-ടോണ്‍, ആറ് മോണോടോണ്‍ ഷേഡുകള്‍ ഉള്‍പ്പെടെ ഒമ്പത് കളര്‍ സ്കീമുകളില്‍ എസ്യുവി വാഗ്ദാനം ചെയ്യും.
◾ഇന്ത്യയിലെ ആദ്യത്തെ 3ഡി ഹൊറര്‍ നോവല്‍. ‘ഗംഗ’ വെറുമൊരു ഭീകര നോവല്‍ അല്ല. ഏഴുനൂറ്റാണ്ടിന്റെ പെണ്ണടയാളമാണ്. പെണ്ചെരാതുകള് ഉയര്‍ത്തുന്ന ഒരിക്കലും അസ്തമിക്കാത്ത സ്വതന്ത്ര്യ പ്രഖ്യാപനമാണ്. പ്രവീണ്‍ ഇറവങ്കര. ഹരിതം ബുക്സ്. വില 332 രൂപ.
◾തേന്‍ ചേര്‍ത്ത കഷായമോ, വെള്ളമോ, ഇഞ്ചിനീരോ കഴിക്കുന്നതു ചുമയുള്ളവര്ക്കു ഗുണകരമാണ്. ഇവയുള്‍പ്പെടെ നിര്‍ജലീകരണം ഉണ്ടാകാതിരിക്കുന്നതിനായി ആവശ്യത്തിനു വെള്ളം കുടിക്കണം. ആവശ്യത്തിനു വെള്ളം കുടിക്കുന്നവരില്‍ ചുമ മാത്രമല്ല മൂക്കൊലിപ്പും തുമ്മലും കുറയും കഫം അലിഞ്ഞു പോകും. കട്ടികുറഞ്ഞ സൂപ്പ്, കട്ടന്‍ചായ, ആയുര്‍വേദ ഔഷധങ്ങളിട്ടു തിളപ്പിച്ചാറ്റിയ കഷായങ്ങള്‍, ചെറിയ ചൂടു വെള്ളം, ചെറു ചൂടുള്ള ജ്യൂസുകള്‍ തുടങ്ങിയവ കുടിക്കാം. മത്തന്‍, മത്തന്‍ വിത്ത്, ചൂര, ചാള, മത്തി, ഉണക്കമുന്തിരി, തേന്‍, ഇഞ്ചി, നാരങ്ങ, ഒലിവ് ഓയില്‍, സൂപ്പ് തുടങ്ങിയവ ചുമ കുറയ്ക്കും. ചുമ കുറയ്ക്കുന്നതിനു പൈനാപ്പിള്‍ ജ്യൂസ് നല്ലതാണ്. എന്നാല്‍ പൈനാപ്പിളിനു മധ്യ ഭാഗത്തുള്ള കാമ്പ് കൂടി ജ്യൂസില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രമേ ചുമ കുറയ്ക്കുന്നതിനു സാധിക്കുകയുള്ളൂ. ദീര്‍ഘനാളായി ചുമയ്ക്കുന്ന പലര്‍ക്കും ഗ്യാസിന്റെ ഉപദ്രവം കുറയുന്നതിനനുസരിച്ചു ചുമയും കുറയാറുണ്ട്. അത്തരമാളുകള്‍ ഗ്യാസ് കുറയ്ക്കുന്ന ഭക്ഷണരീതി ശീലിച്ചാല്‍ മാത്രമേ ചുമയും കുറയൂ. മദ്യം, കോഫി, ചോക്ലേറ്റ്, പുളിയുള്ള പഴങ്ങള്‍, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണം, ഉള്ളി, എരിവും പുളിയും കൂടിയ ഭക്ഷണം, തക്കാളി തുടങ്ങിയവയാണോ ഗ്യാസും ചുമയും വര്‍ധിപ്പിക്കുന്നതെന്നു വിശദമായി നിരീക്ഷിക്കേണ്ടതുണ്ട്. ഭക്ഷണം കഴിച്ചയുടനെ കിടക്കുന്നതും ഒഴിവാക്കണം. അമിതമായ കഫപ്രശ്നമുള്ളവര് പാലും പാലുല്പന്നങ്ങളും ഒഴിവാക്കണം. ഇവര്‍ മുട്ടയും കഴിക്കാത്തതാണു നല്ലത്. മുട്ട കഴിക്കണമെന്നു നിര്‍ബന്ധമുള്ളവര്‍ക്ക് ഒരു കോഴിമുട്ടയ്ക്ക് പകരം ഒരു കാടമുട്ട കഴിക്കാം.
*ശുഭദിനം*
*കവിത കണ്ണന്*
ആ രാജ്യത്ത് കടുത്ത ഭക്ഷ്യക്ഷാമം വന്നു. രാജാവ് തന്റെ മന്ത്രിമാരെ വിളിച്ചുവരുത്തി. ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തു ഏതാണെന്ന് ചോദിച്ചു. ഒരാള്‍ പറഞ്ഞു: നെല്ലും ഗോതമ്പും, മറ്റൊരാള്‍ പറഞ്ഞു: ഇറച്ചി. ഏതെങ്കിലും മൃഗത്തെ വെടിവെച്ചിട്ടാല്‍ പോരെ. രാജാവ് പ്രധാനമന്ത്രിയോട് അഭിപ്രായം ചോദിച്ചു. നാളെ മറുപടി പറയാമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അന്നു രാത്രി പ്രധാനമന്ത്രി ഒരു മന്ത്രിയുടെ വീട്ടിലെത്തി പറഞ്ഞു: രാജാവ് പെട്ടെന്ന് അസുഖബാധിതനായി. ആരുടെയെങ്കിലും ഹൃദയത്തിന്റെ തൊട്ടടുത്ത് നിന്ന് 20 ഗ്രാം മാംസം വേണം. പകരം ഒരു ലക്ഷം സ്വര്‍ണ്ണനാണയം തരാം. അപ്പോള്‍ മന്ത്രി പറഞ്ഞു: ദയവു ചെയ്ത് മറ്റൊരോടെങ്കിലും അത് ചോദിക്കുക. ഞാന്‍ ഒരു ലക്ഷം സ്വര്‍ണ്ണനാണയം തരാം. രാവിലെ കൊട്ടാരത്തില്‍ ഏറ്റവും കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തു ഇറച്ചിയെന്ന് പറഞ്ഞ ഓരോ മന്ത്രിമാരുടെ വീട്ടിലും പ്രധാനമന്ത്രി ഇതേ ചോദ്യം ഉന്നയിച്ചു. പിറ്റേ ദിവസം തനിക്ക് ലഭിച്ച സ്വര്‍ണ്ണനാണയങ്ങള്‍ രാജാവിന് മുന്പില് വെച്ച് മന്ത്രി പറഞ്ഞു: ഇതാണ് 20 ഗ്രാം ഇറച്ചിയുടെ വില. രാജാവ് അത്ഭുതപ്പെട്ടു, പ്രധാനമന്ത്രി ഇന്നലെ രാത്രി നടന്ന കാര്യങ്ങളെല്ലാം രാജാവിനെ അറിയിച്ചു. എല്ലാ മന്ത്രിമാര്‍ക്കും അതോടെ ഇറച്ചിയുടെ വില മനസ്സിലായി.. ഇരയുടെ നിര്‍വ്വികാരതയും നിശബ്ദതയും നിസ്സഹായതയുമാണ് വേട്ടക്കാരന്റെ വീര്യത്തിന് കാരണം. കീഴ്പെട്ടു ജീവിക്കുന്നവരെല്ലാം മേധാവികള്‍ക്ക് സംരക്ഷണമൊരുക്കേണ്ടവരാണെന്നും സ്വന്തം ഇഷ്ടങ്ങളിലൂടെ അവര്‍ സഞ്ചരിക്കാന്‍ പാടില്ലെന്നുമുള്ള ഇരപിടുത്തക്കാരുടെ ചിന്താഗതി മൂലമാണ് ഇരകളുടെ അല്പായുസ്സ് പോലും അപമാനകരമാകുന്നത്. കൊല്ലപ്പെട്ടതിലൂടെയല്ല, കൊന്നവര്‍ മെനഞ്ഞെടുത്ത വീരകഥകളിലൂടെയാണ് ഇരകള്‍ കൂടുതല്‍ അവഹേളിതരാകുന്നത്. എല്ലാ ഇരകള്‍ക്കും അവകാശങ്ങളുണ്ടെന്ന് നമുക്കും ഓര്‍മ്മിക്കാം – ശുഭദിനം.