മനുഷ്യന്‍ നമ്മുടെ ഗ്രഹത്തിലെ ജീവികളില്‍ ഒന്നുമാത്രമാണെന്ന ബോധത്തില്‍നിന്ന് വേണം ഓരോ മനുഷ്യനും ജീവിക്കാന്‍ തുടങ്ങേണ്ടത്. കുടുംബമായി നിരത്തിലൂടെ നടന്നുപോകുമ്പോള്‍ മനുഷ്യനെക്കാള്‍ ശക്തനായ ഒരു ജീവി, ആകാശമാര്‍ഗ്ഗേ വന്ന് അതിലൊരാളെ റാഞ്ചിക്കൊണ്ടു പോകുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ..? അത്തരത്തില്‍ ഉദ്വേഗജനകമായ ഒട്ടേറെ സന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കിയ നോവലാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വായിച്ചാസ്വദിക്കാവുന്ന കൃതി. ‘സുബേദാര്‍ ചന്ദ്രനാഥ് റോയ്’. സുരേഷ് കുമാര്‍ വി. ഡിസി ബുക്‌സ്. വില 162 രൂപ.