6 14

പരിസ്ഥിതിക്കും മനുഷ്യനും ഒരുപോലെ ദോഷം ചെയ്യാവുന്ന ഒന്നാണ് മൈക്രോ-നാനോ പ്ലാസ്റ്റിക് കണങ്ങള്‍. ഈ സൂഷ്മ പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യശരീരത്തില്‍ എത്തിയാല്‍ കാന്‍സര്‍ മുതല്‍ പ്രത്യുല്‍പാദന ആരോഗ്യത്തെ വരെ ബാധിക്കാം. ശുദ്ധജലത്തിലും കുടിവെള്ളത്തിലും മൈക്രോ പ്ലാസ്റ്റിക് കണങ്ങളുടെ സാന്നിധ്യം മുന്‍പ് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദൈനംദിന ജല ഉപഭോഗത്തില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം ഒഴിവാക്കാന്‍ സഹായിക്കുന്ന ഒരു സിംപിള്‍ ടിപ്പ് ചൈനയിലെ ഒരു കൂട്ടം ഗവേഷകര്‍ കണ്ടെത്തി. വെള്ളം തിളപ്പിച്ച് അരിച്ചെടുക്കുന്ന പരമ്പരാഗത രീതിയിലൂടെ 90 ശതമാനം മൈക്രോ പ്ലാസ്റ്റിക് സാന്നിധ്യവും ഒഴിവാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്. വെള്ളത്തില്‍ മ്രൈക്കോ-നാനോപ്ലാസ്റ്റിക് കണങ്ങള്‍ ഉള്‍പ്പെടുത്തിയ ശേഷം ആ വെള്ളം തിളപ്പിച്ച് ഫില്‍ട്ടറിങ് ചെയ്‌തെടുത്തു. ഈ പ്രക്രിയയിലൂടെ 90 ശതമാനം വരെ പ്ലാസ്റ്റിക് കണങ്ങള്‍ നീക്കം ചെയ്തതായി ഗവേഷകര്‍ കണ്ടെത്തി. വെള്ളത്തില്‍ തിളപ്പിക്കുമ്പോള്‍ സ്വഭാവികമായും ഉണ്ടാകുന്ന ലൈംസ്‌കെയില്‍ (കാല്‍സ്യം കാര്‍ബണേറ്റ്) ഒപ്പം പ്ലാസ്റ്റിക് കണങ്ങളും വെള്ളത്തില്‍ നിന്ന് ഒഴിവായതായി കണ്ടെത്തി. വെള്ളം തിളപ്പിച്ച് ശേഷം ചായ അരിച്ചെടുക്കാന്‍ ഉപയോഗിക്കുന്ന അരിപ്പ ഉപയോഗിച്ച് വെള്ളം ലളിതമായി അരിച്ചെടുക്കാം. എന്‍വയോണ്‍മെന്റല്‍ സയന്‍സ് ആന്റ് ടെക്‌നോളജി ലെറ്റേഴ്‌സില്‍ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലോറിന്‍, ലെഡ്, ബാക്ടീരിയ തുടങ്ങിയ മറ്റ് മാലിന്യങ്ങള്‍ക്കൊപ്പം ടാപ്പ് വെള്ളത്തില്‍ നിന്ന് മൈക്രോപ്ലാസ്റ്റിക്‌സിന്റെ 99.6% വരെ നീക്കം ചെയ്യാന്‍ സര്‍ട്ടിഫൈഡ് ആയ പല വാട്ടര്‍ ഫില്‍ട്ടറുകളും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മൈക്രോപ്ലാസ്റ്റിക്‌സിന് 2.5 മൈക്രോണ്‍ വരെ ചെറുതായിരിക്കും. 2.5 മൈക്രോണില്‍ കുറവോ ചെറുതോ ആയ ഒരു മീഡിയം ഉപയോഗിച്ചാണ് ഫില്‍ട്ടര്‍ പ്രവര്‍ത്തിക്കുന്നത്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *