ധാരാളം പോഷകങ്ങള്‍ അടങ്ങിയ വിത്താണ് സൂര്യകാന്തി വിത്തുകള്‍. ഇതില്‍ അടങ്ങിയ മോണോ, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ ഹൃദയാരോഗ്യം സംരംക്ഷിക്കുന്നതില്‍ നല്ല സ്വാധീനം ചെലുത്തും. ധാരാളം ആന്റിഓക്‌സിഡന്റുകളാല്‍ സമ്പന്നമാണ് സൂര്യകാന്തി വിത്തുകള്‍. ഇവയില്‍ അടങ്ങിയ ആന്റിഓക്‌സിഡന്റുകളും വിറ്റാമിന്‍ ഇയും കോശങ്ങളുടെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കാനും ചര്‍മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു. കൂടാകെ ഊര്‍ജ്ജ ഉപാപചയത്തിന് അത്യന്താപേക്ഷിതമായ ബി 1 (തയാമിന്‍), തലച്ചോറിന്റെ ആരോഗ്യത്തിനും മാനസികാവസ്ഥ നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമായ ബി 6 എന്നിവയുള്‍പ്പെടെ നല്ല അളവില്‍ ബി വിറ്റാമിനുകളും സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ മുടി വളര്‍ച്ചയ്ക്ക് ആവശ്യുമുള്ള സിങ്ക്, ഒമേഗ 3 ഫാറ്റി ആസിഡുകള്‍ എന്നിവ ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയിരിക്കുന്ന സെലിനിയം മാനസികാരോഗ്യം കൈവരിക്കുന്നതിലും വിഷാദം മെച്ചപ്പെടുത്തുന്നതിലും സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നാരുകള്‍ രക്തത്തിലെ എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും. സൂര്യകാന്തി വിത്തുകളില്‍ അടങ്ങിയിരിക്കുന്ന നിയാസിന്‍ മൊത്തം കൊളസ്ട്രോള്‍ നിലയെ നിയന്ത്രിക്കുന്നു. കൂടാതെ ഹൃദ്രോഗ സാധ്യതയും ഇത് കഴിക്കുന്നത് വഴി കുറയ്ക്കാന്‍ സാധിക്കും. കൂടാതെ നാരുകള്‍ ദഹന ആരോഗ്യത്തെയും മെച്ചപ്പെടുത്തുന്നു. മലവിസര്‍ജ്ജനം നിയന്ത്രിക്കാനും മലബന്ധം തടയാനും ആരോഗ്യകരമായ ഗട്ട് മൈക്രോബയോം നിലനിര്‍ത്താനും നാരുകള്‍ സഹായിക്കുന്നു. സൂര്യകാന്തി വിത്തുകള്‍ സാലഡിനൊപ്പമോ സ്മൂത്തിയിലോ ചേര്‍ത്ത് കഴിക്കുന്നത് രുചികരം മാത്രമല്ല പോഷകസമൃദ്ധവുമാണ്.