Screenshot 2024 07 23 13 08 56 852 com.google.android.googlequicksearchbox edit

കേന്ദ്ര ബജറ്റിൽ  വനിതകൾക്കായി പ്രത്യേക നൈപുണ്യ വികസന പദ്ധതികൾ . തൊഴിലിൽ സ്ത്രീ പങ്കാളിത്തം വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു . കാർഷികോത്പാദനം, തൊഴിൽ, നൈപുണ്യ വികസനം, മാനവവിഭവശേഷിയും സാമൂഹിക നീതിയും, ഉത്പാദനവും സേവനവും, നഗര വികസനം, ഊർജ സുരക്ഷ, അടിസ്ഥാന സൗകര്യം, ഗവേഷണം, പുതുതലമുറ പദ്ധതികൾ എന്നിവക്കാണ് മുൻ​ഗണന. കാർഷിക മേഖലക്ക് 1.52 ലക്ഷം കോടി വകയിരുത്തി. എണ്ണക്കുരുക്കളുടെ ഉത്പാദനം വർധിപ്പിക്കാൻ നവീന പദ്ധതി. കാർഷിക മേഖലയിൽ ഗവേഷണ പദ്ധതികൾ വികസിപ്പിക്കും. വിളകൾ ശേഖരിക്കുന്നതിനും സംഭരിക്കുന്നതിനും പ്രത്യേക സംവിധാനം. കാലാവസ്ഥാ വ്യതിയാനം നേരിടാൻ സാധിക്കുന്ന വിത്തിനങ്ങൾ വികസിപ്പിക്കും.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *