തൃശൂര്‍ ആസ്ഥാനമായ പ്രമുഖ ജുവലറി ശൃംഖലയായ കല്യാണ്‍ ജുവലേഴ്സ് 2023-24 സാമ്പത്തിക വര്‍ഷം ജനുവരി-മാര്‍ച്ച് പാദത്തില്‍ 137 കോടി രൂപയുടെ ലാഭം നേടി. മുന്‍വര്‍ഷത്തെ ഇതേകാലയളവിലെ 70 കോടിയെ അപേക്ഷിച്ച് 96 ശതമാനമാണ് വളര്‍ച്ച. വിറ്റുവരവ് ഇക്കാലയളവില്‍ 34 ശതമാനം ഉയര്‍ന്ന് 4,55 കോടി രൂപയായി. ഇന്ത്യയില്‍ നിന്നുള്ള വിറ്റുവരവ് 38 ശതമാനം ഉയര്‍ന്ന് 3,876 കോടി രൂപയായി. ഇന്ത്യ ബിസിനസില്‍ നിന്നുള്ള ലാഭം 131 കോടി രൂപയാണ്. ഗള്‍ഫ് മേഖലയിലെ വിറ്റുവരവ് 624 കോടി രൂപയായും ലാഭം 9.59 കോടി രൂപയായും വര്‍ധിച്ചു. കല്യാണിന്റെ മൊത്തം വരുമാനത്തിന്റെ 14 ശതമാനവും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നാണ്. കല്യാണിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ കാന്‍ഡിയറിന്റെ വരുമാനം ഇക്കാലയളവില്‍ 36 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഇതേ പാദത്തില്‍ 32 കോടി രൂപയായിരുന്നു. അതേസമയം ഇക്കുറി കാന്‍ഡിയര്‍ 70 ലക്ഷം കോടി രൂപയുടെ നഷ്ടവും കുറിച്ചു. കഴിഞ്ഞ വര്‍ഷം സമാനപാദത്തില്‍ നഷ്ടം 1.9 കോടി രൂപയായിരുന്നു. കമ്പനിയുടെ വാര്‍ഷിക വിറ്റുവരവ് മുന്‍ വര്‍ഷത്തെ 14,071 കോടി രൂപയില്‍ നിന്ന് 202-24 സാമ്പത്തിക വര്‍ഷം 18,548 കോടി രൂപയായി വര്‍ധിച്ചു. വാര്‍ഷിക ലാഭം 596 കോടി രൂപയാണ്. മികച്ച പ്രവര്‍ത്തനഫലത്തെ തുടര്‍ന്ന് ഓഹരിയുടമകള്‍ക്ക് ഓഹരിയൊന്നിന് 1.20 രൂപ നിരക്കില്‍ ലാഭം നല്‍കാന്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് ശിപാര്‍ശ ചെയ്തു. ഈയിനത്തില്‍ മൊത്തം 120 കോടി രൂപയാണ് ഓഹരിയുടമകള്‍ക്ക് വിതരണം ചെയ്യുക. കമ്പനിയുടെ ലാഭത്തിന്റെ 20 ശതമാനത്തില്‍ കൂടുതലാണ് ലാഭവിഹിതമായി നല്‍കുന്നത്.