രാജ്യത്ത് 24 മണിക്കൂറിനിടെ 324 ആക്റ്റീവ് കേസുകൾ കൂടി വർധിച്ചു. ഇതോടെ ആകെ കേസുകളുടെ എണ്ണം 6815 ആയി. 4 കൊവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കേരളത്തിൽ 96 കേസുകളാണ് വർധിച്ചിരിക്കുന്നത്. ഒരാൾ മരിച്ചു വിവിധ രോഗങ്ങൾ ബാധിച്ച് ചികിത്സയിലായിരുന്ന 79 വയസുകാരനാണ് മരിച്ചത്. കേരളത്തിൽ ആകെ കേസുകൾ 2000 കടന്നു, ആകെ ആക്ടീവ് കേസുകൾ 2053 ആയിട്ടുണ്ട്. നിലവിൽ രാജ്യത്തെ കേസുകളിൽ 30 ശതമാനവും ഉള്ളത് കേരളത്തിലാണെന്നാണ് റിപ്പോർട്ട്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan