മറ്റൊരു ഇലക്ട്രിക് കാര്‍ ടാറ്റ കര്‍വ്വ് ഇവി എസ്യുവി കൂപ്പെ അടുത്ത മാസം ഉപഭോക്താക്കള്‍ക്കായി അവതരിപ്പിക്കാന്‍ പോകുകയാണ് ടാറ്റാ മോട്ടോഴ്‌സ്. അടുത്ത മാസം 7 ന് ടാറ്റ കര്‍വ്വ് ഇവി അവതരിപ്പിക്കും. ലോഞ്ചിന് മുമ്പ്, ടാറ്റ കര്‍വ് ഇവിയുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ചോര്‍ന്നു തുടങ്ങിയിട്ടുണ്ട്. ഈ ഇലക്ട്രിക് കാര്‍ രണ്ട് ബാറ്ററി ഓപ്ഷനുകളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ അതിന്റെ ടോപ്പ് വേരിയന്റിന് ഒരു വലിയ 55കിലോവാട്ട്അവര്‍ ബാറ്ററി ലഭിക്കും. അത് ഒരൊറ്റ ഇലക്ട്രിക് മോട്ടോറുമായി ബന്ധിപ്പിക്കും. ഈ വാഹനത്തിന്റെ മുന്‍നിര മോഡല്‍ ഉപഭോക്താക്കള്‍ക്ക് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്റര്‍ വരെ ഡ്രൈവിംഗ് റേഞ്ച് വാഗ്ദാനം ചെയ്യുന്നു. ഡിസി ഫാസ്റ്റ് ചാര്‍ജിംഗ് ഓപ്ഷനോടെയാണ് ഈ കാര്‍ പുറത്തിറക്കുന്നത്. ഈ സംവിധാനത്തിന്റെ സഹായത്തോടെ വെറും 10 മിനിറ്റ് ചാര്‍ജ് ചെയ്താല്‍ 100 കിലോമീറ്റര്‍ വരെ ദൂരം പിന്നിടാന്‍ ഈ കാറിന് കഴിയും. പനോരമിക് സണ്‍റൂഫ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, ലെവല്‍ 2 അഉഅട തുടങ്ങിയ ഫീച്ചറുകള്‍ ഈ കാറിന് ലഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടാറ്റ മോട്ടോഴ്സിന്റെ ഈ ഇലക്ട്രിക് എസ്യുവിയുടെ എക്സ് ഷോറൂം വില 18 ലക്ഷം മുതല്‍ 24 ലക്ഷം രൂപ വരെ ആയിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.