അയ്യായിരം വര്‍ഷം മുമ്പുള്ള ഒരു ഭക്ഷണശാല. ഭക്ഷണം തണുപ്പിച്ചു കഴിക്കാനുള്ള അക്കാലത്തെ ഫ്രിഡ്ജു വേവിച്ചെടുക്കാനുള്ള ഓവനും കണ്ടെത്തി. ഇറാഖിലെ പുരാവസ്തു ഗവേഷകരാണ് ഇത്രയും പുരാതനമായ ഭോജനശാലയും ഫ്രിഡ്ജുമെല്ലാം കണ്ടെത്തിയത്. ഭക്ഷണം ഇരുന്ന് കഴിക്കാനുള്ള ബെഞ്ചുകളും പുരാതന ഭക്ഷണ അവശിഷ്ടങ്ങളുമെല്ലാമുണ്ട്. അതിപൂരാതന നദീതട സംസ്‌കാരം നിലനിന്നിരുന്ന യൂഫ്രട്ടീസ്, ടൈഗ്രിസ് നദികളുടെ സംഗമസ്ഥാനത്തിനു വടക്കു പടിഞ്ഞാറുള്ള ഉറുക്ക് നഗരത്തിനു കിഴക്കു ഭാഗത്തുള്ള ഇറാഖിലെ പുരാതന നഗരമായ ലഗാഷിലാണ് ഇതെല്ലാം കണ്ടെത്തിയത്. ലഗാഷിലെ മണ്ണിനടിയില്‍ ഒന്നരയടി താഴെയാണ് ഈ സവിശേഷ കാഴ്ചകള്‍. പബ്ബ് ഒരു ഓപ്പണ്‍ എയര്‍ ഡൈനിംഗ് ഏരിയയാണ്. സമീപത്തു ബെഞ്ചുകള്‍, ഒരു ഓവന്‍, പുരാതന ഭക്ഷണ അവശിഷ്ടങ്ങളും ഒരു മുറിയും കണ്ടെത്തിയവയില്‍പ്പെടുന്നു. പുരാതന നഗരം നിലനിന്നിരുന്ന ലഗാഷിന്റെ പുതിയ പേര് അല്‍-ഹിബ എന്നാണ്. വലിയൊരു ഹോട്ടലിന്റെ അടുപ്പിനോളം വലുപ്പത്തിലുള്ള അടുപ്പാണ് ഇവിടെയുള്ളത്. ഡസന്‍ കണക്കിന് കോണാകൃതിയിലുള്ള പാത്രങ്ങള്‍, മത്സ്യാവശിഷ്ടങ്ങള്‍ അടങ്ങിയ പാത്രങ്ങള്‍ എന്നിവയും കണ്ടെത്തി. അടുപ്പിലെ ചാരം മണ്ണില്‍ ഒരുതരം മഴവില്ല് നിറം ഉണ്ടാക്കിയെന്നാണ പുരാവസ്തു ശാസ്ത്രജ്ഞര്‍ പറയന്നത്. മുറിയുടെ ഇന്റീരിയര്‍ വലിയ ഇഷ്ടികകള്‍ കൊണ്ട് രൂപപ്പെടുത്തിയിരുന്നു. ആളുകള്‍ക്ക് ഇരുന്നു മദ്യപിക്കാനും മല്‍സ്യ വിഭവങ്ങള്‍ കഴിക്കാനുമുള്ള ഭോജനശാല രാജാക്കന്മാരുടെ സ്വേച്ഛാധിപത്യത്തിനു കീഴിലാകാന്‍ സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. രാജാക്കന്മാരേക്കാള്‍ വലിയ മാഹാരാജാക്കന്മാരുടെ കാലമാണിത്. ഓസില്‍ പാഴ്‌സലും മാസപ്പടിയും തരാത്തവരെ പൂട്ടിക്കുന്ന ഭക്ഷ്യസുരക്ഷാ നിയമം അന്നു കണ്ടുപിടിച്ചിട്ടില്ലായിരുന്നു.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan