എറണാകുളം മഹാരാജാസ് കോളജിലുണ്ടായ അക്രമ സംഭവത്തിൽ 21 വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു. 13 കെഎസ്‌യു-ഫ്രട്ടേണിറ്റി പ്രവർത്തകരെയും, 8 എസ്എഫ്ഐക്കാരെയുമാണ് സസ്പെൻഡ് ചെയ്തത്. അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ കാലാവധി. ഈ കാലാവധിക്കുള്ളിൽ വിദ്യാർഥികൾ ക്യാമ്പസിനകത്ത് പ്രവേശിക്കരുതെന്നും ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ബുധനാഴ്ചയാണ് കോളേജിൽ സംഘർഷം ആരംഭിച്ചത്. ഈ സംഭവത്തിൽ ആകെ 8 കേസുകൾ പോലീസ് എടുത്തിട്ടുണ്ട്. ക്യാമ്പ് സംഘർഷം പരിധി ലംഘിച്ച് അക്രമത്തിലേക്കും കത്തിക്കുത്തിലേക്കും കടന്നുതോടുകൂടിയാണ് കോളേജ് അടച്ചത്. വിദ്യാര്‍ത്ഥി സംഘടനകള്‍, പിടിഎ എന്നിവരുമായി കോളജ് അധികൃതര്‍ ചര്‍ച്ചകള്‍ നടത്തി നിയന്ത്രണങ്ങളോടെ കാമ്പസ് തുറക്കാന്‍ തീരുമാനിച്ചിരുന്നു.