രണ്ടാം വരത്തിലേക്ക് അടുക്കുമ്പോള്‍ ‘2018’ ഇതുവരെ നേടിയ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങളാണ് പുറത്തുവരുന്നത്. ഇന്നലെ വരെയുള്ള കണക്ക് പ്രകാരം 2018 നേടിയത് 75 കോടിയാണ്. ഒമ്പതാമത്തെ ദിവസമായ ഇന്ന് ഇതുവരെ നേടിയ ഏകദേശ കണക്ക് 80 കോടിക്ക് മുകളില്‍ വരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. അതായാത്, ഈ രീതിയലുള്ള പ്രകടനം കാഴ്ചവച്ചാല്‍ രണ്ടാം വാരന്ത്യത്തിന്റെ പകുതി ആകുമ്പോഴേക്കും 100 കോടി ക്ലബ്ബില്‍ സ്ഥാനം ഉറപ്പിക്കും. അങ്ങനെ ആണെങ്കില്‍ ലൂസിഫര്‍, പുലിമുരുകന്, കുറുപ്പ്, ഭീഷ്മ പര്‍വ്വം, മാളികപ്പുറം തുടങ്ങിയ ചിത്രങ്ങള്‍ക്കൊപ്പം 100 കോടി പിന്നിടുന്ന പുതിയ മലയാള സിനിമയായി 2018 മാറും. കേരള ബോക്സ് ഓഫീസില്‍ ഇന്നലെ മാത്രം 5.15 കോടിയാണ് ചിത്രം നേടിയത്. ജിസിസിയിലും മികച്ച പ്രകടനമാണ് ജൂഡ് ആന്റണി ചിത്രം കാഴ്ചവയ്ക്കുന്നത്. 508 ഷോകളില്‍ നിന്ന് 3.68 കോടിയാണ് ശനിയാഴ്ച ചിത്രം നേടിയത്. ഞാറാഴ്ചയായ ഇന്ന് ഇത് അഞ്ച് മില്യണ്‍ ആകുമെന്നാണ് കണക്ക് കൂട്ടല്‍. അങ്ങനെയെങ്കില്‍ വിദേശ വിപണികളില്‍ നിന്ന് 5 മില്യണ്‍ കളക്ഷന്‍ നേടുന്ന മൂന്നാമത്തെ മലയാളം സിനിമയായി 2018 മാറും. ആദ്യസ്ഥാനത്ത് പുലിമുരുകനും രണ്ടാം സ്ഥാനത്ത് ലൂസിഫറും ആണ് ഉള്ളത്. ഈ വര്‍ഷം നിറഞ്ഞ സദസില്‍ ഓടിയ ചിത്രം രോമാഞ്ചത്തിന് പിന്നാലെയാണ് 2018ഉം വിജയഗാഥ രചിക്കുന്നത്.