ഇതിഹാസ കാവ്യമായ രാമായണത്തെ ആസ്പദമാക്കിയൊരുക്കുന്ന ‘ആദിപുരുഷിന്റെ’ തെലുങ്ക് തിയറ്റര്‍ റൈറ്റ്‌സിന് ചിലവായ തുക കേട്ടാണ് ഇപ്പോള്‍ ആരാധകര്‍ ഞെട്ടിയിരിക്കുന്നത്. പ്യൂപ്പിള്‍ മീഡിയ ഫാക്ടറി 185 കോടി രൂപയ്ക്കാണ് റൈറ്റ്‌സ് സ്വന്തമാക്കിയിരിക്കുന്നത്. ജിഎസ്ടി ഉള്‍പ്പെടെ ചെലവായത് 200 കോടി രൂപയാണ് എന്നാണ് റിപ്പോര്‍ട്ട്. ‘ആദിപുരുഷി’ല്‍ പ്രഭാസ് നായകനും കൃതി സനോണ്‍ നായികയുമാകുന്നു. പ്രഭാസ് ‘രാഘവ’യാകുമ്പോള്‍ ‘ജാനകി’യായി അഭിനയിക്കുന്നത് കൃതി സനോണ്‍ ആണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ചിത്രം ജൂണ്‍ 16നാണ് റിലീസ് ചെയ്യുക. 250 കോടി രൂപയ്ക്കാണ് ‘ആദിപുരുഷെ’ന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയെന്ന് മൂവി ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വന്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത് എന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 500 കോടി രൂപയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് തുടക്കത്തില്‍ തന്നെ വാര്‍ത്തകള്‍ വന്നിരുന്നു.