ഗുജറാത്തിൽ ദുരന്തത്തിനിടയാക്കിയ തൂക്കുപാലം നിർമ്മാണത്തിൽ നടന്നത് വൻവെട്ടിപ്പ്. അറ്റകുറ്റപ്പണിക്കായി അനുവദിച്ച രണ്ട് കോടി രൂപയിൽ കമ്പനി ചെലവാക്കിയത് 12 ലക്ഷം മാത്രമാണ്. രണ്ട് കോടി രൂപയും ചെലവാക്കി പാലം പണിതു എന്നായിരുന്നു കമ്പനി അറിയിച്ചത്.എന്നാല്‍, പാലം ബലപ്പെടുത്തിയില്ലെന്നും മോടി പിടിപ്പിക്കൽ മാത്രം നടന്നത് എന്നുമാണ് പൊലീസിന്‍റെ കണ്ടെത്തല്‍.കരാർ ലഭിച്ച ഒവേര കമ്പനിക്കോ അവർ ഉപകരാർ നൽകിയ കമ്പനിക്കോ പാലം നിർമ്മാണത്തിൽ മുൻ പരിചയമില്ലെന്നും പൊലീസ് കണ്ടെത്തി.കമ്പനിയുടെ ഒമ്പതു പേരെ അറസ്റ്റ് ചെയ്തു,കൂടാതെ വീഴ്‌ച വരുത്തിയ ഒരുദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തതും ഒഴിച്ചാൽ മറ്റൊരു എടുത്തിട്ടില്ല.
അപകടത്തിന്റെ ഉത്തരവാദിത്വം കരാറെടുത്ത ഒറേവ കമ്പനിയുടെ തലയിൽവച്ച് ഒഴിഞ്ഞുമാറാനാണ് സർക്കാർ ശ്രമം. അപകടത്തിനുപിന്നാലെ മാധ്യമങ്ങളോട് പ്രതികരിച്ച ഒറേവ മാനേജിങ് ഡയറക്ടർ ജയ്സുഖ്ഭായ് പട്ടേൽ പിന്നീട് മാധ്യമങ്ങൾക്ക് മുന്നിൽ വന്നിട്ടില്ല. പട്ടേലും മോർബി മുനിസിപ്പാലിറ്റിയുമാണ് തൂക്കുപാലം പരിപാലനത്തിന് കരാറൊപ്പിട്ടത്. 15 വർത്തേക്കാണ് കരാർ. മാർച്ചിൽ നവീകരണത്തിനായി അടച്ച പാലം കഴിഞ്ഞ 26ന് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് പോലുമില്ലാതെ തുറന്നു. പാലം തുറന്നത് അറിയില്ലാന്നാണ് സർക്കാർ വിശദീകരണം.