രാജ്യത്തെ ഗാര്‍ഹിക സമ്പാദ്യത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) 19 ശതമാനം കുറവുണ്ടായതായി റിസര്‍ ബാങ്ക് ഒഫ് ഇന്ത്യ. ആകെ ഗാര്‍ഹിക സമ്പാദ്യം 13.77 ലക്ഷം കോടി രൂപയായി. ഇത് ജിഡിപിയുടെ 5.1 ശതമാനമാണ്. 2021-22ല്‍ കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം ജി.ഡി.പിയുടെ 7.2 ശതമാനമായിരുന്നു. കൊറോണ പടര്‍ന്നു പിടിച്ച 2020-21 ല്‍ കുടുംബങ്ങളുടെ സമ്പാദ്യം ജി.ഡി.പിയുടെ 11.5 ശതമാനമായി ഉയര്‍ന്നിരുന്നു. സമീപകാലത്തെ ഏറ്റവും ഉയര്‍ന്ന നിലയാണിത്. 2022-23ല്‍ ബാങ്ക് നിക്ഷേപങ്ങള്‍ കൂടുതലാണെങ്കിലും ചെറുകിട സമ്പാദ്യവും (പി.പി.എഫ് ഒഴികെ) നിക്ഷേപങ്ങളും 2021-22 നെ അപേക്ഷിച്ച് കുറഞ്ഞു. വാണിജ്യ ബാങ്കുകളില്‍ നിന്നുള്ള വായ്പകള്‍ 2021-22 ല്‍ നിന്ന് 2022-23 ല്‍ 54 ശതമാനം ഉയര്‍ന്നു. കുടുംബങ്ങളുടെ സാമ്പത്തിക ആസ്തിയുടെ കാര്യത്തിലും 2022-23 ല്‍ കുറവ് അനുഭവപ്പെട്ടു. 2021-22 ലെ 11.1 ശതമാനത്തില്‍ നിന്ന് 2022-23ല്‍ ജി.ഡി.പിയുടെ 10.9 ശതമാനമായി കുറഞ്ഞു. അതേസമയം ബാധ്യതകള്‍ ജി.ഡി.പിയുടെ 3.8 ശതമാനത്തില്‍ നിന്ന് 5.8 ശതമാനമായി ഉയര്‍ന്നു. കുടുംബങ്ങളുടെ അറ്റ സാമ്പത്തിക സമ്പാദ്യം 34 വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയില്‍ എത്തി. ബാധ്യതകളാണ് ഗാര്‍ഹിക സമ്പാദ്യത്തിന്റെ ഇടിവിന് കാരണം. 2022-23ല്‍ ഉപഭോഗത്തെയും റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തെയും പിന്തുണച്ചത് താഴ്ന്ന കുടുംബങ്ങളിലെ സമ്പാദ്യമായി. ജി.ഡി.പി കണക്കുകളനുസരിച്ച് സ്വകാര്യ ഉപഭോഗം 2022-23 ല്‍ 7.5 ശതമാനം ഉയര്‍ന്നു. എന്നാല്‍ 2021-22 ലിത് 11.2 ശതമാനമായിരുന്നു വളര്‍ച്ച. അതേസമയം, ധനകാര്യ, റിയല്‍ എസ്റ്റേറ്റ്, പ്രൊഫഷണല്‍ സേവനങ്ങള്‍ വ്യവസായത്തിന്റെ മൊത്ത മൂല്യവര്‍ധന 2022-23 ല്‍ 7.1 ശതമാനം വര്‍ധിച്ചു. ദുര്‍ബലമായ വരുമാന വളര്‍ച്ചയും കുറയുന്ന ഗാര്‍ഹിക സമ്പാദ്യവുമാണ് കൂടുന്നത്.