2016 ലെ ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നിയമസഭയില്‍ രേഖാമൂലം നല്കിയ മറുപടിയിലാണ് മുഖ്യമന്ത്രി സ്വര്‍ണ്ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയിലെ ആരോപണം തള്ളിയത്. അങ്ങനെയൊരു ബാഗേജ് തന്നെ ഇല്ലാത്തതിനാല്‍ കറന്‍സി കടത്തി എന്ന ചോദ്യം ഉദിക്കുന്നില്ലെന്നും മുഖ്യമന്ത്രിയുടെ മറുപടിയില്‍ പറയുന്നു.