മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം വിഭാഗമായ റിലയന്‍സ് ജിയോയുടെ അറ്റാദായം 2023-24 ഡിസംബര്‍ പാദത്തില്‍ 12 ശതമാനം വര്‍ധിച്ച് 5,208 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 4,638 കോടി രൂപയായിരുന്നു. കമ്പനിയുടെ പ്രവര്‍ത്തന വരുമാനം 2022-23 ഡിസംബര്‍ പാദത്തിലെ 24,750 കോടി രൂപയില്‍ നിന്ന് 2.5 ശതമാനം വര്‍ധിച്ച് 2023-24 ഡിസംബര്‍ പാദത്തില്‍ 25,368 കോടി രൂപയായി. വാര്‍ഷികാടിസ്ഥാനത്തില്‍ പ്രവര്‍ത്തന വരുമാനത്തില്‍ 10 ശതമാനം വര്‍ധനയാണുണ്ടായത്. കമ്പനിയുടെ മൊത്തം ചെലവ് മുന്‍ വര്‍ഷം ഇതേ കാലയളവിലെ 16,839 കോടി രൂപയില്‍ നിന്ന് 10 ശതമാനം ഉയര്‍ന്ന് 18,518 കോടി രൂപയായി. ലൈസന്‍സിംഗും സ്പെക്ട്രം ചെലവും മുന്‍ വര്‍ഷത്തെ 2,120 കോടിയില്‍ നിന്ന് 10 ശതമാനം വര്‍ധിച്ച് 2,330 കോടി രൂപയായും മുന്‍ പാദത്തിലെ 2,290 കോടി രൂപയില്‍ നിന്ന് 1.7 ശതമാനവും വര്‍ധിച്ചു.ഡിസംബര്‍ അവസാനത്തോടെ വായ്പാ-ഓഹരി അനുപാതം 0.19 മടങ്ങായിരുന്നു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ ഇത് 0.17 മടങ്ങായിരുന്നു.