പൈലറ്റ് ബോധരഹിതനായി വീണപ്പോള്‍ യാത്രക്കാരി വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി വിമാനം നിലത്തിറക്കി. 79 കാരനായ പൈലറ്റ് ബോധരഹിതനാകുമ്പോള്‍ 2006 മോഡല്‍ പൈപ്പര്‍ മെറിഡിയന്‍ വിമാനത്തില്‍ രണ്ടു യാത്രക്കാരാണ് ഉണ്ടായിരുന്നത്. യുഎസിലെ മസാച്ചുസെറ്റ്‌സിലെ മാര്‍ത്താസ് വൈന്‍യാര്‍ഡിലാണ് സംഭവം. ന്യൂയോര്‍ക്കിലെ വെസ്റ്റ്‌ചെസ്റ്ററില്‍ നിന്ന് മുന്തിരിത്തോട്ടത്തിലേക്കുള്ള യാത്രക്കിടെയാണ് പൈലറ്റ് കുഴഞ്ഞുവീണത്.
ദ്വീപിലെ വിമാനത്താവളത്തിന്റെ റണ്‍വേയ്ക്കു സമീപത്താണു വിമാനം ഇറക്കിയത്. അപ്രതീക്ഷിതമായ ലാന്‍ഡിംഗിനിടെ വിമാനത്തിന്റെ ഇടതു ചിറക് നിലത്തിടിച്ച് ഒടിഞ്ഞു പോയി. വിമാനം ഇടിച്ചിറക്കിയതിന്റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടു. അപകടത്തില്‍പ്പെട്ടവര്‍ വലിയ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു. പൈലറ്റിനെ ബോസ്റ്റണിലെ ആശുപത്രിയിലേക്കു കൊണ്ടുപോയി. യാത്രക്കാരും പൈലറ്റും കണക്റ്റിക്കട്ടില്‍ നിന്നുള്ളവരാണ്. ആരുടേയും പേരു പുറത്തു വിട്ടിട്ടില്ല.