ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ അധ്യക്ഷൻ
തൃശൂർ അതിരൂപത
ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പുതിയ സിബിസിഐ (കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ) അധ്യക്ഷൻ. ബെഗംളൂരുവിൽ ചേർന്ന രാജ്യത്തെ കത്തോലിക്ക മെത്രാന്മാരുടെ യോഗത്തിലാണ് തീരുമാനം. നിലവിൽ തൃശൂർ രൂപതാധ്യക്ഷനാണ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് . എറണാകുളം അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ ചുമതലയും വഹിക്കുന്നുണ്ട്. ആർച്ച് ബിഷപ്പ് ഓസ്വാൾഡ് ഗ്രേഷ്യസ് സ്ഥാനം ഒഴിഞ്ഞ ഒഴിവിലേയ്ക്കാണ് നിയമനം