ലോകത്തിലെ നാലാമത്തെ വലിയ സമ്പന്നനായി മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്. 200 ബില്യണ്‍ ഡോളര്‍ കടന്നിരിക്കുകയാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി. ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വരന്‍ സൂചിക പ്രകാരം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ്, ടെസ്ല സിഇഒ എലോണ്‍ മസ്‌ക്, എല്‍വിഎംഎച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ട് എന്നിവരാണ് മാര്‍ക്ക് സക്കര്‍ബര്‍ഗിന് മുന്‍പിലുള്ള മറ്റു സമ്പന്നര്‍. സക്കര്‍ബര്‍ഗിന്റെ ആസ്തി ഇപ്പോള്‍ 201 ബില്യണ്‍ ഡോളറാണ്. ഇതോടെ സമ്പന്നരുടെ എലൈറ്റ് ക്ലബില്‍ കയറിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്. ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിന്റെ ആസ്തി 211 ബില്യണ്‍ ഡോളര്‍ ആണ്. എല്‍വിഎംഎച്ച് ചെയര്‍മാന്‍ ബെര്‍ണാഡ് അര്‍നോള്‍ട്ടിന്റെ ആസ്തി 207 ബില്യണ്‍ ഡോളര്‍ ആണ്. ലോകത്തിലെ ഏറ്റവും ധനികനായ ഇലോണ്‍ മസ്‌കിന്റെ ആസ്തി 272 ബില്യണ്‍ ഡോളര്‍ ആണ്.