ട്രെയിന്‍ യാത്രയ്ക്കിടയില്‍ ഇഷ്ടപ്പെട്ട ഭക്ഷണശാലകളില്‍ നിന്നും ആഹാരം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുന്ന സംവിധാനത്തിന് കൈകോര്‍ത്ത് ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷനും ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയും. ഈ സംവിധാനം നിലവില്‍ രാജ്യത്തെ 88 നഗരങ്ങളില്‍ ലഭ്യമാണ്. ഈ സംവിധാനം ഉപയോഗിക്കുന്നതിന് സൊമാറ്റോ ആപ്പ് തുറന്ന് ട്രെയിന്‍ എന്ന് സെര്‍ച്ച് ചെയ്യണം. തുടര്‍ന്ന് പി.എന്‍.ആര്‍ നമ്പര്‍ നല്‍കിയാല്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. പി.എന്‍.ആര്‍ നമ്പറിലൂടെ യാത്രക്കാരുടെ സീറ്റ് നമ്പര്‍ മനസിലാക്കി കൃത്യമായി ഡെലിവറി നടത്തും. കൃത്യമായി ഡെലിവറി ചെയ്തില്ലെങ്കില്‍ 100 ശതമാനം റീഫണ്ട് നല്‍കുമെന്നും സൊമാറ്റോ പറയുന്നു. യാത്രയ്ക്ക് നാല് ദിവസം മുമ്പ് വരെ ഭക്ഷണം അഡ്വാന്‍സായി ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവുമുണ്ട്.