അസൂസ് അവരുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ യൂറോപ്പില്‍ പുറത്തിറക്കി. സെന്‍ഫോണ്‍ 10 എന്ന ഏറ്റവും പുതിയ മോഡല്‍ പതിവുപോലെ, കൈയ്യിലൊതുങ്ങുന്ന രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്. 5.9 ഇഞ്ച് മാത്രം വലിപ്പമുള്ള സെന്‍ഫോണ്‍ 10, ചെറിയ സ്‌ക്രീനുള്ള ആന്‍ഡ്രോയ്ഡ് പ്രീമിയം ഫോണ്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ഇഷ്ടപ്പെടും. മറ്റ് കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഹെഡ്‌ഫോണ്‍ ജാക്കും പുതിയ സെന്‍ഫോണിലുണ്ട്. വൈകാതെ തന്നെ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെത്തും. 5.9 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്.ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ 10-ന് നല്‍കിയിരിക്കുന്നത്. 144 ഹെട്സ് റിഫ്രെഷ് റെയ്റ്റും 1100 നിറ്റ്‌സ് ബ്രൈറ്റ്നെസും എച്ഡിആര്‍10+ പിന്തുണയും ഡിസ്‌പ്ലേക്ക് നല്‍കിയിട്ടുണ്ട്. അഡ്രിനോ 740 എന്ന കരുത്തുറ്റ ജിപിയു ഉള്‍പ്പെടുന്ന സ്നാപ്ഡ്രാഗണ്‍ 8 ജെന്‍2 പ്രോസസറാണ് പുതിയ സെന്‍ഫോണിന് കരുത്തേകുന്നത്. 16ജിബി വരെ റാമും 512 ജിബി വരെ സ്റ്റോറേജും നല്‍കിയിട്ടുണ്ട്. ആന്‍ഡ്രോയിഡ് 13 അടിസ്ഥാനമാക്കിയുള്ള സെന്‍ യൂ.ഐയില്‍ പ്രവര്‍ത്തിക്കുന്ന ഫോണിനൊപ്പമെത്തുന്നത് ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ്. 799 യൂറോ ആണ് യൂറോപ്പിലെ വില. (ഏകദേശം 72,000 രൂപ).