വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയ നെല്ലിക്ക ദിവസവും കഴിക്കുന്നത് രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുകയും ശരീരത്തെ അണുബാധകളില്‍ നിന്ന് ചെറുക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൊളസ്‌ട്രോള്‍ നിലയും രക്തസമ്മര്‍ദ്ദവും കുറയ്ക്കാന്‍ നെല്ലിക്ക സഹായിക്കും. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. മാത്രമല്ല ചര്‍മ്മത്തിനും മുടിയ്ക്കും നെല്ലിക്ക മികച്ചതാണ്. നെല്ലിക്കയിലെ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും കൊളാജന്‍ ഉല്‍പാദനത്തെ പ്രോത്സാഹിപ്പിക്കുകയും ആരോഗ്യകരവും തിളക്കമുള്ളതുമായ ചര്‍മ്മത്തിനും ശക്തമായ മുടിക്കും കാരണമാവുകയും ചെയ്യുന്നു. ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്നതിലൂടെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ ലഘൂകരിക്കുന്നു. നെല്ലിക്കയില്‍ വിവിധ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കുന്നു. ഇന്‍സുലിന്‍ സംവേദനക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നെല്ലിക്ക സഹായിച്ചേക്കാം. നെല്ലിക്കയില്‍ കലോറി കുറവും നാരുകള്‍ കൂടുതലും അടങ്ങിയിരിക്കുന്നതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ മികച്ചൊരു ഭക്ഷണമാണ്. നെല്ലിക്കയില്‍ ലയിക്കുന്ന നാരുകള്‍ അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ നെല്ലിക്ക കാര്‍ബോഹൈഡ്രേറ്റുകളുടെ ആഗിരണം മന്ദഗതിയിലാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയരുന്നത് തടയുന്നു. ജലദോഷം, ചുമ, വായിലെ അള്‍സര്‍, താരന്‍ തുടങ്ങിയവയില്‍ നിന്ന് ആശ്വാസം നല്‍കുന്നു. നെല്ലിക്ക പതിവായി കഴിക്കുന്നത് താരന്‍ നിയന്ത്രിക്കാനും മുടി കൊഴിച്ചില്‍ കുറയ്ക്കാനും സഹായിക്കും. ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം തൈരും നെല്ലിക്കയും കൊണ്ടുള്ള പാക്ക് ഇടുന്നത് മുടിയുടെ ആരോഗ്യത്തിന് സഹായകമാണ്. നെല്ലിക്കയില്‍ വിറ്റാമിന്‍ സി, ക്വെര്‍സെറ്റിന്‍, എലാജിക് ആസിഡ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് വീക്കം കുറയ്ക്കുകയും കാന്‍സര്‍ തടയുകയും ചെയ്യും. ക്യാന്‍സര്‍ മരുന്നുകളുടെ ഫലപ്രാപ്തി മെച്ചപ്പെടുത്തുന്നതിനും പാര്‍ശ്വഫലങ്ങള്‍ കുറയ്ക്കുന്നതിനും നെല്ലിക്ക ഉപയോഗിക്കുന്നത് ഗുണം ചെയ്യും.