യമഹയുടെ ആര്‍എക്സ് 100 വിപണിയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വര്‍ഷങ്ങളായുള്ള നിരന്തര സമ്മര്‍ദ്ദത്തിന്റെ ഫലമായി വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്ന പുതിയ ആര്‍എക്സ് 100ല്‍ നിരവധി അത്യാധുനിക ഫീച്ചറുകള്‍ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മോട്ടോര്‍സൈക്കിള്‍ പരമ്പരാഗത 98.62 സിസി എന്‍ജിനോട് കൂടി വരാനാണ് സാധ്യത. കൂടുതല്‍ സിസിയുള്ള എന്ജിന് അവതരിപ്പിക്കാനും സാധ്യതയുണ്ട്. ബൈക്കില്‍ ഡ്യുവല്‍ ചാനല്‍ എബിഎസ് സിസ്റ്റവും 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സും ഉണ്ടായേക്കും. പരമാവധി 12.94 ബിഎച്പി കരുത്ത് ആയിരിക്കും മറ്റൊരു പ്രത്യേകത. ഏകദേശം 72 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്ന് കരുതുന്ന പുതിയ ആര്‍എക്സ് 100 കമ്പനി ഉടന്‍ തന്നെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രീമിയം സവിശേഷതകളുമായി വരുന്ന പുതിയ ആര്‍എക്സ് 100ല്‍ സ്പീഡോമീറ്റര്‍ ഓഡോമീറ്റര്‍ ട്രിപ്പ് മീറ്റര്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മറ്റൊരു പുതുമയായിരിക്കും. ഏകദേശം 88000 രൂപ വിലയാണ് പ്രതീക്ഷിക്കുന്നത്.