ഈ പുസ്തകം ഒരു യാത്രാവിവരണമാണോ ഓര്‍മ്മക്കുറിപ്പാണോ എന്നു ചോദിച്ചാല്‍ രണ്ടും ചേര്‍ന്നതാണ് എന്നു പറയാം. ഇത് എന്റെ ഓര്‍മ്മകളിലൂടെയുള്ള ഒരു യാത്രയാണ്, അല്ലെങ്കില്‍ ഓര്‍മ്മകളില്‍ നിന്ന് ഞാന്‍ എഴുതുന്ന ഒരു യാത്രാവിവരണം ആണ്. ചെറുപ്പകാലം മുതല്‍ ഞാന്‍ കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും ഒറ്റയ്ക്കും നടത്തിയ യാത്രാ ഓര്‍മ്മകളിലൂടെ വീണ്ടും ഒരു സഞ്ചാരം. ‘യാത്രയ്ക്കപ്പുറം’. ഗായത്രി അരുണ്‍. ഡിസി ബുക്‌സ്. വില 252 രൂപ.