പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ വിവോ പുതിയ സ്മാര്‍ട്ട്ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. വൈ400 സീരീസിലെ പുതിയ സ്മാര്‍ട്ട് ഫോണായി വൈ400 പ്രോ ഫൈവ് ജി ആണ് വിപണിയില്‍ എത്തിച്ചത്. സെഗ്മെന്റിലെ ഏറ്റവും നേര്‍ത്ത 3ഡി കര്‍വ്ഡ് ഡിസ്പ്ലേ ഫോണാണിത്. വില 24,999 രൂപ മുതലാണ്. 4500 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസുള്ള 6.77 ഇഞ്ച് 120ഹെര്‍ട്സ് 3ഡി കര്‍വ്ഡ് അമോലെഡ് ഡിസ്പ്ലേയാണ് ഈ ഫോണിനുള്ളത്. കൂടാതെ 32എംപി ഫ്രണ്ട് കാമറയുമുണ്ട്. 8ജിബി റാമും 8ജിബി അധിക വെര്‍ച്വല്‍ റാമും ഉള്ള മീഡിയാടെക് ഡൈമെന്‍സിറ്റി 7300 സോക് ആണ് ഇതിന് കരുത്ത് പകരുന്നത്. സ്മാര്‍ട്ട് കളര്‍ ടെമ്പറേച്ചര്‍ അഡ്ജസ്റ്റ്മെന്റിനായി 50എംപി സോണി ഐഎംഎക്സ്882 സെന്‍സര്‍, 2എംപി പോര്‍ട്രെയിറ്റ് സെന്‍സര്‍, ഓറ ലൈറ്റ് എന്നിവ ഫോണിന്റെ സവിശേഷതകളാണ്. ഫ്രണ്ട്, റിയര്‍ കാമറകള്‍ക്ക് 4കെ വീഡിയോ റെക്കോര്‍ഡിങ് ഉണ്ട്. പൊടി, ജല പ്രതിരോധത്തിന് ഐപി65 റേറ്റിങ്ങുകള്‍ ഇതിനുണ്ട്. ഫണ്‍ടച്ച്ഒഎസ് 15 ഉപയോഗിച്ച് ആന്‍ഡ്രോയ്ഡ് 15ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 19 മിനിറ്റിനുള്ളില്‍ 50 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 90വാട്ട് ഫാസ്റ്റ് ചാര്‍ജിങ്ങുള്ള 5,500എംഎഎച്ച് ബാറ്ററിയോടെയാണ് ഫോണ്‍ വിപണിയില്‍ എത്തിയത്.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan