6 17

ഇന്ന് ലോക മാനസികാരോഗ്യ ദിനം. തൊഴിലിടത്തെ മാനസിക സമ്മര്‍ദമാണ് ഇത്തവണത്തെ പ്രമേയം. ലോകാരോഗ്യ സംഘടനയുടെ കീഴില്‍ എല്ലാ വര്‍ഷവും ഒക്ടോബര്‍ 10- നാണ് ലോക മാനസികാരോഗ്യ ദിനം ആചരിക്കുന്നത്. മെച്ചപ്പെട്ട ജീവിത നിലവാരം മനസ്സില്‍ കണ്ട് പണിയെടുക്കുന്നവരാണ് ഭൂരിഭാഗം ആളുകളും. സാമ്പത്തിക നേട്ടത്തിലുപരി ജീവിതത്തിന് ഒരു ഘടനയും അര്‍ഥവും ആത്മാഭിമാനവുമൊക്കെ ഒരു ജോലി മുന്നോട്ടു വെക്കുന്നു. എന്നാല്‍ ഒരു നെഗറ്റീവ് സ്‌പേയ്‌സില്‍ ജോലി ചെയ്യുന്നത് ഈ ഉദ്ദേശമൊക്കെ തകിടം മറിക്കും. കൂടാതെ നമ്മുടെ മാനസികാരോഗ്യം കൂപ്പൂക്കുത്തുകയും ചെയ്യും. മാറുന്ന ജീവിത സാഹചര്യങ്ങള്‍ തൊഴിലിടത്തെയും ബാധിച്ചിട്ടുണ്ട്. നീണ്ട മണിക്കൂറുകള്‍ ജോലി ചെയ്യേണ്ട അവസ്ഥ, പിന്തുണയില്ലായ്മ, വിവേചനം, ഒഴിവാക്കല്‍, അമിത ജോലിഭാരം തുടങ്ങിയവ കാരണമുണ്ടാകുന്ന മാനസിക സമ്മര്‍ദം യുവാക്കള്‍ക്കിടയില്‍ ഉയര്‍ന്നു വരികയാണ്. ഇതില്‍ ചിലര്‍ ജോലി ഉപേക്ഷിച്ചു പോകും. മറ്റ് ചിലര്‍ അവിടെ എരിഞ്ഞടങ്ങും. യുവാക്കള്‍ക്കിടയില്‍ ഹൃദായഘാത നിരക്ക് വര്‍ധിക്കുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം തൊഴിലിടങ്ങളിലെ മാനസിക സമ്മര്‍ദമാണ്. ജോലിസ്ഥലത്തെ മാനസികാരോഗ്യ അപകട സാധ്യതയെ സൈക്കോസോഷ്യല്‍ റിസ്‌ക് എന്നും വിളിക്കുന്നു. സുരക്ഷിതമായ തൊഴില്‍ അന്തരീക്ഷമോ സാമൂഹികമോ സാമ്പത്തികമോ ആയ പരിരക്ഷയോ ഉണ്ടാകില്ല. ഇത് മാനസികാരോഗ്യത്തെ ദുര്‍ബലപ്പെടുത്തും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *