ഉപഭോക്താക്കള്‍ക്ക് വ്യത്യസ്ഥ തരത്തിലുള്ള ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ മുന്‍പന്തിയിലുള്ള മെസേജിംഗ് പ്ലാറ്റ്‌ഫോമാണ് വാട്‌സ്ആപ്പ്. ഇത്തവണ ഡാര്‍ക്ക് മോഡിന്റെ പരിഷ്‌കരിച്ച രൂപം അവതരിപ്പിക്കാനാണ് വാട്‌സ്ആപ്പ് പദ്ധതിയിടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ‘ഡാര്‍ക്ക് ടോപ് ബാര്‍’ എന്ന പേരിലാണ് പുതിയ ഫീച്ചര്‍ എത്തുക. ആദ്യ ഘട്ടത്തില്‍ ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്ക് മാത്രം ലഭ്യമാകുന്ന തരത്തിലാണ് ഈ ഫീച്ചര്‍ വികസിപ്പിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് മികച്ച കാഴ്ചാനുഭവം നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഗ്രേ സ്‌കെയില്‍, ബ്ലാക്ക് ടോണ്‍ എന്നിവ അടിസ്ഥാനമാക്കിയുള്ള ഡാര്‍ക്ക് തീം ആണ് വികസിപ്പിക്കുന്നത്. ഇതുവഴി ഏറെ ഭംഗിയുള്ള ഇന്റര്‍ഫെയ്‌സ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതാണ്. അമൊലെഡ് സ്‌ക്രീനുള്ള അത്യാധുനിക മൊബൈല്‍ ഫോണുകള്‍ക്കാണ് ഈ ഫീച്ചര്‍ കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക. മെറ്റീരിയല്‍ ഡിസൈന്‍ ത്രീ ശൈലിയിലേക്ക് ആപ്പിനെ കൂടുതല്‍ അടുപ്പിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഫീച്ചര്‍ രൂപകല്‍പ്പന ചെയ്യുന്നത്.