ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ സഹായിക്കുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് ഇത്തവണ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നത്. അയച്ച ഫോട്ടോകള്‍, വീഡിയോകള്‍, ജിഫ്, ഡോക്യുമെന്റുകള്‍ എന്നിവയുടെ ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ ഈ ഫീച്ചര്‍ ഉപഭോക്താക്കളെ അനുവദിക്കുന്നതാണ്. ഇത്തരത്തില്‍ ടെക്സ്റ്റ് സന്ദേശങ്ങള്‍ മാത്രമേ ഉപഭോക്താക്കള്‍ക്ക് എഡിറ്റ് ചെയ്യാന്‍ സാധിക്കുകയുള്ളൂ. വാട്‌സ്ആപ്പിലെ എഡിറ്റ് മെസേജ് ഫീച്ചറിന് സമാനമായാണ് പുതിയ ഫീച്ചറും പ്രവര്‍ത്തിക്കുക. ഉപഭോക്താക്കള്‍ക്ക് 15 മിനിറ്റിനുള്ളില്‍ ഫോട്ടോയുടെയോ, വീഡിയോയുടെയോ ക്യാപ്ഷന്‍ എഡിറ്റ് ചെയ്യാന്‍ സാധിക്കും. മെസേജില്‍ ടാപ്പ് ചെയ്ത് ‘എഡിറ്റ്’ ബട്ടണില്‍ വീണ്ടും ടാപ്പ് ചെയ്താല്‍ മാത്രമാണ് ക്യാപ്ഷനുകള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുകയുള്ളൂ. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് ഐഒഎസ് പതിപ്പിലെ വാട്‌സ്ആപ്പില്‍ ‘എഡിറ്റ് മീഡിയ ക്യാപ്ഷന്‍’ ഫീച്ചര്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍, ഈ ഫീച്ചര്‍ ഭൂരിഭാഗം ആളുകള്‍ക്കും ആക്‌സസ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. വരും ദിവസങ്ങളില്‍ തന്നെ ഫീച്ചര്‍ എല്ലാ ഉപഭോക്താക്കളിലേക്കും എത്തുമെന്നാണ് സൂചന.