നാളെ മുതല്‍ (ജനുവരി 1) 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് ലഭിക്കില്ല. പഴയ ആന്‍ഡ്രോയിഡ് വേര്‍ഷനുകളിലാകും ഈ പ്രശ്നം നേരിടുക. അതായത് ആന്‍ഡ്രോയിഡ് 4.4 അല്ലെങ്കില്‍ കിറ്റ്കാറ്റിലും അല്ലെങ്കില്‍ അതിനു മുമ്പത്തെ ഓപ്പറേറ്റിങ് സിസ്റ്റത്തിലും പ്രവര്‍ത്തിക്കുന്ന ഫോണുകളിലാണ് വാട്‌സ്ആപ്പ് സേവനം ലഭിക്കാതെ വരുന്നത്. വാട്‌സ്ആപ്പിനു പുറമെ മറ്റ് മെറ്റ പ്ലാറ്റ്‌ഫോമുകളായ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവയും ഈ ഫോണുകളില്‍ സപ്പോര്‍ട്ട് ചെയ്യില്ല. വിപണിയിലിറങ്ങി പത്ത് വര്‍ഷത്തിലേറെയായ എല്ലാ ഫോണുകളിലും വാട്‌സ്ആപ്പ് പ്രവര്‍ത്തനം നിര്‍ത്തില്ല. വാട്‌സ്ആപ്പ് സേവനം അവസാനിപ്പിക്കുന്ന പ്രധാന സ്മാര്‍ട്ട്‌ഫോണുകള്‍ ഇവയാണ്. സാംസങിന്റെ ഗാലക്‌സി എസ് 3, ഗാലക്‌സി നോട്ട് 2, ഗാലക്‌സി എയ്‌സ് 3, ഗാലക്‌സി എസ് 4 മിനി എന്നിവ ഇതില്‍പ്പെടും. കൂടാതെ മോട്ടോ ജി (ഫസ്റ്റ് ജെന്‍), മോട്ടോറോള റേസര്‍ എച്ച്.ഡി, എച്ച്.ടി.സി വണ്‍ എക്‌സ്, എച്ച്.ടി.സി വണ്‍ എക്‌സ് പ്ലസ്, എച്ച്.ടി.സി ഡിസയര്‍ 500, എച്ച്.ടി.സി ഡിസയര്‍ 601, എച്ച്.ടി.സി ഒപ്റ്റിമസ് ജി, എച്ച്.ടി.സി നെക്‌സസ് 4, എല്‍.ജി ജി2 മിനി, എല്‍.ജി എല്‍90, സോണി എക്‌സ്പീരിയ ഇസഡ്, സോണി എക്‌സ്പീരിയ എസ്പി, സോണി എക്‌സ്പീരിയ ടി, സോണി എക്‌സ്പീരിയ വി എന്നിവയിലും വാട്‌സാപ്പ് ലഭിക്കില്ല.