സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ കാര്‍സ് തങ്ങളുടെ ആദ്യത്തെ മിനിവാന്‍ ഇഎം90നെ അവതരിപ്പിച്ചു. പ്രാഥമികമായി ചൈനീസ് വിപണികള്‍ക്കായി വികസിപ്പിച്ച ഈ ആഡംബര ഇലക്ട്രിക് മിനിവാന്‍ പിന്നീട് മറ്റ് രാജ്യങ്ങളിലും നിരത്തുകളില്‍ എത്തിയേക്കും. വോള്‍വോയുടെ സ്‌കേലബിള്‍ സീ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ഇവി. കൂടാതെ വോള്‍വോയുടെ ഇഎക്‌സ്90 ഇലക്ട്രിക് എസ്യുവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നു. ഉയര്‍ന്ന ഫീച്ചറുകളാല്‍ നിറഞ്ഞ ഒരു ‘സ്‌കാന്‍ഡിനേവിയന്‍ ലിവിംഗ് റൂം ഓണ്‍ വീല്‍’ പോലെയാണ് ഇഎം90 എന്ന് വോള്‍വോ അവകാശപ്പെടുന്നു. വോള്‍വോ കാറുകളുടെ ആദ്യത്തെ സമ്പൂര്‍ണ വൈദ്യുത ലക്ഷ്വറി എംപിവി ആയിരിക്കും വോള്‍വോ ഇഎം90. മൂന്ന് നിര സീറ്റുകളുള്ള ഇതില്‍ ആറ് പേര്‍ക്ക് ഇരിക്കാം. പിന്‍സീറ്റിന് സ്ലൈഡിംഗ് ഡോറുകളോട് കൂടിയ ആദ്യ വോള്‍വോ കാറാണ് ഇഎം90. പരമാവധി 272 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന ഒരു മോട്ടോര്‍ ഇഎം90ല്‍ സജ്ജീകരിച്ചിരിക്കുന്നു. പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഇതിന് 8.3 സെക്കന്‍ഡ് മതി. 116 കിലോവാട്ട്അവര്‍ ആണ് ബാറ്ററിയുടെ സംഭരണശേഷി. ചൈനയുടെ സിഎല്‍ടിസി ടെസ്റ്റ് സൈക്കിള്‍ അനുസരിച്ച്, ഒറ്റ ചാര്‍ജില്‍ 738 കിലോമീറ്ററാണ് റേഞ്ച്. ഫാസ്റ്റ് ചാര്‍ജിംഗ് ഉപയോഗിക്കുകയാണെങ്കില്‍, 10 ശതമാനം മുതല്‍ 80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ ഏകദേശം 30 മിനിറ്റ് എടുക്കുമെന്ന് കണക്കാക്കപ്പെടുന്നു.