പാലക്കാട് ഗോവിന്ദപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ നടത്തിയ മിന്നൽ പരിശോധനയിൽ കണക്കില്‍പ്പെടാത്ത 26000 രൂപ പിടികൂടി.പരിശോധനക്കെത്തിയ ഉദ്യോഗസ്ഥരെ കണ്ടയുടന്‍ ഓഫീസ് അസിസ്റ്റന്‍റ് ഏജന്‍റിന്‍റെ വാഹനത്തില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഓഫീസ് അസിസ്റ്റന്‍റ് സന്തോഷ് കെ ഡാനിയല്‍, അസിസ്റ്റന്‍റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതാപന്‍ എന്നിവരായിരുന്നു ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. തുടർന്ന് വിജിലൻസ് സംഘം വാഹനത്തെ പിന്തുടർന്ന് ഓഫീസ് അസിസ്റ്റന്‍റിനെ പിടികൂടി പണം പിടിച്ചെടുത്തു. ഇന്ന് രാവിലെ 11 മണിയോടെയാണ് ഗോവിന്ദാപുരം ആർ ടി ഒ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് സംഘം മിന്നല്‍ പരിശോധനയ്‌ക്കെത്തിയത് .നട്പുണി ചെക്ക് പോസ്റ്റിലും വിജിലന്‍സ് സംഘം മിന്നല്‍ പരിശോധന നടത്തി.
അടുത്തിടെ വാളയാര്‍ ആർ ടി ഒ ചെക്ക് പോസ്റ്റിലും വിജിലന്‍സ് പരിശോധനയില്‍ കണക്കില്‍ പെടാത്ത പണം പിടികൂടിയിരുന്നു. ശബരിമല തീര്‍ത്ഥാടകരില്‍ നിന്ന് ഉള്‍പ്പെടെ വാങ്ങിയ കൈക്കൂലിപ്പണമാണ് പിടികൂടിയത്.