തന്റെ കീഴില്‍ ആ മേശയുടെ പ്രതലം രണ്ടായി പിളര്‍ന്നു നീങ്ങുന്നതില്‍ അയാള്‍ ആദ്യമൊന്നു അമ്പരന്നു. വളരെ ക്ഷീണിച്ചതിലാകാം അവള്‍ അറിയാതെ മറ്റൊരു ബട്ടണിലാണ് ഞെക്കിയത്. അവളാ തെറ്റ് തിരുത്തിയപ്പോള്‍ അവളില്‍ തെളിഞ്ഞ കുറ്റബോധത്തിന്റെ ഭാവം അയാള്‍ കൗതുകത്തോടെ നോക്കി. പെ്‌ട്ടെന്ന് രണ്ടു ഭാഗങ്ങളും ശബ്ദ്ത്തോടെ ഒന്നായി ചേര്‍ന്നു. രണ്ടാം തവണ അവളൊരു തെറ്റും വരുത്തിയില്ല. മൂന്ന് ഉരുക്കു വളയങ്ങള്‍ അയാളുടെ കണങ്കാലിനെയും അരയെയയും കഴുത്തിനെയും മുറുക്കി. ‘വനിതാ ആരാച്ചാര്‍’. പാവേല്‍ കോഹൂട്ട്. വിവര്‍ത്തനം – പി.ആര്‍ പരമേശ്വരന്‍. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 594 രൂപ.