ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. നവാഗതനായ ജോ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാള സിനിമയിലെ മുന്‍നിര നായികയായിരുന്ന വാണി വിശ്വനാഥ് നീണ്ട ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം തിരികെയെത്തുകയാണ് ശ്രീനാഥ് ഭാസി ചിത്രത്തിലൂടെ എന്നത് ശ്രദ്ധേയമാണ്. ശ്രീനാഥിന്റെ അന്‍പതാമത്തെ ചിത്രം കൂടിയാണിത്. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് ചിത്രം നിര്‍മ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകന്‍ സാഗറാണ് ത്രില്ലര്‍ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മാമന്നന്‍ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക. പ്രമുഖ ഡബ്ബിങ് താരം ശ്രീജ രവിയുടെ മകളാണ് രവീണ. ലാല്‍, സൈജു കുറുപ്പ്, ടി.ജി. രവി, രാജേഷ് ശര്‍മ്മ, ബോബന്‍ സാമുവല്‍, സാബു ആമി, ജിലു ജോസഫ്, അഭിരാം, ആന്റണി ഏലൂര്‍, അബിന്‍ ബിനോ എന്നിവരും ചിത്രത്തിലുണ്ട്.