മൂന്നാം പാദത്തില്‍ അറ്റാദായത്തില്‍ വര്‍ധനയുമായി വി ഗാര്‍ഡ് ഇന്‍ഡസ്ട്രീസ്. കമ്പനിയുടെ അറ്റാദായം 3.4 ശതമാനം ഉയര്‍ന്ന് 60.22 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 58.24 കോടി രൂപയുടെ അറ്റാദായമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വരുമാനം 8.9 ശതമാനം ഉയര്‍ന്ന് 1,268.65 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം സമാന പാദത്തില്‍ 1165.39 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം. കമ്പനിയുടെ കഴിഞ്ഞ ഒമ്പത് മാസങ്ങളിലെ അറ്റാദായം 22.7 ശതമാനം ഉയര്‍ന്ന് 222.58 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 181.41 കോടി രൂപയുടെ അറ്റാദായമാണ് രേഖപ്പെടുത്തിയത്. അതേസമയം സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ നിന്ന് മൂന്നാം പാദത്തിലേക്ക് എത്തുമ്പോള്‍ വരുമാനത്തിലും അറ്റാദായത്തിലും കമ്പനി കുറവ് രേഖപ്പെടുത്തി. സെപ്റ്റംബര്‍ പാദത്തില്‍ 1293.99 കോടി രൂപയായിരുന്നു കമ്പനിയുടെ വരുമാനം എങ്കില്‍ ഡിസംബര്‍ പാദത്തില്‍ ഇത് 1,268.65 കോടി രൂപയായായി കുറഞ്ഞു. രണ്ടാം പാദത്തില്‍ 63.39 കോടി രൂപയായിരുന്ന അറ്റാദായം മൂന്നാം പാദത്തില്‍ 60.22 കോടി രൂപയായാണ് കുറഞ്ഞത്.