ഖത്തര്‍ ലോകകപ്പിന്റെ ഫൈനലില്‍ തന്റെ വീഡിയോ സന്ദേശം പ്രദര്‍ശിപ്പിക്കണമെന്ന യുക്രൈന്‍ പ്രസിഡന്റ് വ്ളോദമിര്‍ സെലന്‍സ്‌കിയുടെ അഭ്യര്‍ത്ഥന ഫിഫ തള്ളി. ഖത്തര്‍ പിന്തുണച്ചിട്ടും ഫിഫ ഈ ആവശ്യം തള്ളുകയായിരുന്നു.
മത്സരത്തോടനുബന്ധിച്ച് ലോക സമാധാനവുമായി ബന്ധപ്പെട്ട വിഡിയോ സന്ദേശം അറിയിക്കാൻ അനുവദിക്കണമെന്നാണ് സെലൻസ്കി അഭ്യർഥിച്ചത്. ഖത്തർ രാജ്യം പിന്തുണയറിയിച്ചെങ്കിലും ഫിഫാ പ്രസിഡന്റ് ഈ അഭ്യർത്ഥന തള്ളുകയാണുണ്ടായത്.
രാജ്യാന്തര സമ്മേളനങ്ങളിലും മേളകളിലും സമാധാനത്തിനും സഹായത്തിനുമായി സെലൻസ്കി അഭ്യർഥന നടത്താറുണ്ട്. ഇസ്രായേൽ പാർലമെന്റ്, ഗ്രാമി അവാർഡ്, കാൻ ഫിലിം ഫെസ്റ്റിവൽ, ജി 20 ഉച്ചകോടി എന്നിവയിലെല്ലാം സെലൻസ്കി സമാധാനത്തിനായും സഹായത്തിനായും അഭ്യർഥന നടത്തിയിരുന്നു. ലോകം മുഴുവൻ ആരാധകരുള്ള ലോകകപ്പ് ഫുട്ബോൾ പോലുള്ള മേളകളിൽ തന്റെ സമാധാന സന്ദേശം പ്രചരിപ്പിച്ച് യുക്രൈന്റെ ആവശ്യം ലോക ശ്രദ്ധയിൽ കൊണ്ടു വരിക എന്ന ഉദ്ദേശ്യവും ഈ അഭ്യർത്ഥനയ്ക്ക് പിന്നിലുണ്ട്