രസകരമായ സംഭാഷണങ്ങളുമായി ‘തെക്ക് വടക്ക്’ സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. ആകാംഷ അവസാനിപ്പിച്ച് തെക്ക് വടക്ക് സിനിമ പുറത്തുവിട്ട ട്രെയ്‌ലറിലാണ് രസകരമായ വിവരണങ്ങള്‍ ഉള്ളത്. ചിരിയും തമാശയും തന്നെയാണ് സിനിമയില്‍ എന്നുറപ്പാക്കുന്ന ട്രെയ്‌ലറില്‍ വിനായകനും സുരാജിനും ഒപ്പം അണിനിരക്കുന്ന വൈറല്‍ താരനിരയുമുണ്ട്. ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു, വരുണ്‍ ധാര, സ്‌നേഹ വിജീഷ്, ശീതള്‍ ജോസഫ്, വിനീത് വിശ്വം, മെറിന്‍ ജോസ്, അനിഷ്മ അനില്‍കുമാര്‍ എന്നീ യുവതാര നിരയാണ് ഒന്നിക്കുന്നത്. വാഴയ്ക്കു ശേഷം സോഷ്യല്‍ മീഡിയയില്‍ നിന്നും ഇത്രയധികം താരങ്ങള്‍ ഒന്നിക്കുന്നു എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ വിനായകന്റെ ഭാര്യ വേഷത്തില്‍ നന്ദിനി ഗോപാലകൃഷ്ണന്‍ സുരാജിന്റെ ഭാര്യയായി മഞ്ജുശ്രീയുമാണ് അഭിനയിക്കുന്നത്. വിനായകനും സുരാജ് വെഞ്ഞാറമ്മൂടും ആദ്യമായി നായകരായി ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും തെക്കു വടക്കിനുണ്ട്.