വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട പുതുതലമുറ കാംറി ഇന്ത്യയില്‍ അവതരിപ്പിച്ചു. 48 ലക്ഷം രൂപ മുതലാണ് വില. കാംറിയുടെ ഒമ്പതാം തലമുറ മോഡല്‍ സിമന്റ് ഗ്രേ, ആറ്റിറ്റിയൂഡ് ബ്ലാക്ക്, ഡാര്‍ക്ക് ബ്ലൂ, ഇമോഷണല്‍ റെഡ്, പ്ലാറ്റിനം വൈറ്റ് പേള്‍, പ്രെഷ്യസ് മെറ്റല്‍ എന്നിങ്ങനെ ആറ് നിറങ്ങളില്‍ ലഭ്യമാണ്. ഒരു ഹൈബ്രിഡ് മോട്ടോറുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനുമായാണ് നിരത്തില്‍ എത്തുന്നത്. 230 ബിഎച്ച്പിയാണ് വാഹനത്തിന്റെ കരുത്ത്. ഇ-സിവിടി ഗിയര്‍ ബോക്സ് വഴിയാണ് 230 ബിഎച്ച്പി കരുത്ത് വീലുകളില്‍ എത്തുന്നത്. സ്പോര്‍ട്ട്, ഇക്കോ, നോര്‍മല്‍ എന്നിങ്ങനെ മൂന്ന് ഡ്രൈവ് മോഡുകള്‍ ഉണ്ട്. ഇപിബി, വയര്‍ലെസ് മൊബൈല്‍ പ്രൊജക്ഷന്‍, എച്ച്യുഡി, വയര്‍ലെസ് ചാര്‍ജര്‍, 10-വേ പവര്‍ഡ് ഫ്രണ്ട് സീറ്റുകള്‍, ഒമ്പത് എയര്‍ബാഗുകള്‍, റിക്ലൈന്‍ ഫംഗ്ഷനുള്ള പിന്‍ സീറ്റുകള്‍ എന്നിവയും പ്രത്യേകതകളാണ്. സിംഗിള്‍, ഫുള്ളി ലോഡഡ് വേരിയന്റില്‍ പ്രീമിയം സെഡാന്‍ ലഭ്യമാണ്.