6 2

പോഷകഗുണങ്ങള്‍ ഉള്ളതിനാല്‍ ടോസ്റ്റ് ചെയ്ത ബ്രെഡ്, ജ്യൂസ് എന്നിവയൊക്കെ രാവിലെ കഴിക്കുന്നത് നല്ലതാണെന്നാണ് പലരും കരുതിയിരിക്കുന്നത്. എന്നാല്‍ പ്രത്യേകിച്ച് പ്രമേഹ രോഗികള്‍ ഇത്തരത്തില്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണം. കോണ്‍ഫ്‌ലക്‌സ്, മ്യുസിലി എന്നവയൊക്കെ പോഷക ഗുണങ്ങളുള്ള ധാന്യങ്ങളാല്‍ നിര്‍മ്മിച്ചെതെന്ന അവകാശ വാദത്തോടെയാണ് പല കമ്പനികളും വിപണിയില്‍ ഇറക്കുന്നത്. എന്നാല്‍ അതിന്റെ ചേരുവകള്‍ പരിശോധിച്ചാല്‍ അവയില്‍ പോഷകങ്ങളെക്കാള്‍ കൂടുതല്‍ പഞ്ചസാരയുടെ അളവായിരിക്കും കൂടുതല്‍. ഉയര്‍ന്ന ഗ്ലൈസിമിക് സൂചികയുള്ള ഇത്തരം ഭക്ഷണങ്ങള്‍ പഞ്ചസാര വളരെ വേഗം രക്തപ്രവാഹത്തിലേക്ക് ഇറക്കി വിടും. വൈറ്റ്, ഹോള്‍ ബ്രഡുകള്‍ക്ക് ഉയര്‍ന്ന ജിഐ സൂചികയുണ്ടെന്നും ഇവ പോഷണങ്ങളും ഫൈബറുമില്ലാത്തെ സംസ്‌കരിച്ച ഭക്ഷണങ്ങളാണെന്ന് ഓര്‍ക്കണം. കൂടാതെ പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ അവയുടെ നാരുകള്‍ ഇല്ലാതാകുന്നു. കൂടാതെ അവയില്‍ പ്രകൃതിദത്ത പഞ്ചസാരയുടെ അളവു കൂടുതലായിരിക്കും. അതുകൊണ്ട് തന്നെ പ്രമേഹ രോഗികള്‍ ഇവ വെറും വയറ്റില്‍ കഴിക്കുന്നത് ദോഷം ചെയ്യുമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. പഴങ്ങള്‍ എപ്പോഴും ഉച്ചയ്ക്ക് മുന്‍പ് സ്‌നാക്‌സ് ആയി കഴിക്കുന്നതാണ് നല്ലത്. പേസ്ട്രി, കേക്ക് പോലുള്ള മധുരം കൂടുതലുള്ളവയും പ്രമേഹ രോ?ഗികള്‍ വെറും വയറ്റില്‍ കഴിക്കുന്നത് അപകടമാണെന്നും ഡയറ്റീഷ്യന്മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇവയില്‍ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റും ഉയര്‍ന്ന അളവില്‍ പഞ്ചസാരയും അടങ്ങിയിരിക്കുന്നു. ഇത്തരം ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകുമെന്നും രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രിക്കുക പിന്നീട് ബുദ്ധിമുട്ടാകുമെന്നും പറയുന്നു. ഇത്തരം ഭക്ഷണങ്ങള്‍ക്ക് പകരം നട്‌സ്, വിത്തിനങ്ങള്‍, പരിപ്പ് തുടങ്ങിയവ പ്രഭാത ഭക്ഷണമായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. ലീന്‍ പ്രോട്ടീനുകള്‍, ആരോഗ്യകരമായ കൊഴുപ്പ്, ഫൈബര്‍ അധികമായ കാര്‍ബോഹൈഡ്രേറ്റുകള്‍, ധാരാളം പച്ചക്കറികള്‍, ഹോള്‍ ഗ്രെയ്നുകള്‍ എന്നിവ പ്രഭാതഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ദിവസം മുഴുവന്‍ രക്തത്തിലെ പഞ്ചാസരയുടെ തോത് നിയന്ത്രിക്കാനും സഹായകമാണ്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *