6 15

ശരീരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിലൊന്നാണ് കരള്‍. നമ്മുടെ ശരീരത്തില്‍ നിന്ന് വിഷാംശം നീക്കി പോഷകങ്ങളുടെ സംസ്‌കരണം വരെ നിര്‍വഹിക്കുന്നത് കരളാണ്. എന്നാല്‍ കരള്‍ സമ്മര്‍ദത്തിലാക്കുന്നതോ അമിതമായി ജോലി ചെയ്യേണ്ടിയോ വരുന്നത് ആരോഗ്യത്തെ സാരമായി ബാധിക്കാം. എത്ര ഉറങ്ങിയിട്ടും ക്ഷീണം മാറുന്നില്ലെന്ന് തോന്നാറുണ്ടോ? ഇത് ഒരുപക്ഷെ കരള്‍ തകരാറിലാകുന്നതിന്റെ സൂചനയാകാം. കരള്‍ തകരാറിലാകുമ്പോള്‍ അല്ലെങ്കില്‍ സമ്മര്‍ദത്തിലാകുമ്പോള്‍ ശരീരത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രയാസപ്പെടുന്നു. ഇത് ശരീരത്തില്‍ വിഷാംശം അടിഞ്ഞു കൂടാനും ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളിലേക്കും നയിക്കുന്നു. കരള്‍ തകരാറിലാകുന്നതിന്റെ പ്രാരംഭ ലക്ഷണങ്ങളില്‍ ഒന്നാണ് ക്ഷീണം. ഇത് ദൈനംദിന പ്രവര്‍ത്തനങ്ങളെ വരെ ബാധിക്കാന്‍ ഇടയാകും. ഭക്ഷണത്തിന് ശേഷം, പ്രത്യേകിച്ച് കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിച്ചതിന് ശേഷം പതിവായി വയറിളക്കം, ഓക്കാനം, അല്ലെങ്കില്‍ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഇത് ഒരുപക്ഷെ കരള്‍ സമ്മര്‍ദത്തിലാവുന്നതു കൊണ്ടാകാം. നിങ്ങളുടെ കരള്‍ ആവശ്യത്തിന് ദഹന എന്‍സൈമുകള്‍ ഉല്‍പ്പാദിപ്പിക്കുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇത് ദഹനപ്രശ്‌നങ്ങളിലേക്ക് നയിക്കുന്നു. അടിവയര്‍ പെട്ടെന്ന് വീര്‍ക്കുന്നതായി അനുഭവപ്പെടുന്നത് കരളിന്റെ മോശം ആരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്. അടിവയറ്റിന് ചുറ്റും കൊഴുപ്പ് കൂടുന്നതു കൊണ്ടാണ് ഇത് സംഭവിക്കുന്നത്. ഇത് ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളാകാം. മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണശീലം മാനസിക സമ്മര്‍ദം തുടങ്ങിയവയാണ് ഫാറ്റി ലിവറിന്റെ പ്രധാന കാരണങ്ങള്‍. പെട്ടെന്നുണ്ടാകുന്ന ചര്‍മത്തിലെ മാറ്റങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. ചര്‍മത്തില്‍ ചൊറിച്ചില്‍, മുഖക്കുരു, മഞ്ഞനിറം തുടങ്ങിയവ കരളിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു. കരള്‍ തകരാറിലാകുമ്പോള്‍ രക്തത്തില്‍ നിന്ന് വിഷാംശം അരിച്ചു നീക്കാന്‍ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. പഞ്ചസാര, കാര്‍ബോഹൈഡ്രേറ്റ് എന്നിവയോട് തീവ്രമായ ആസക്തി തോന്നുന്നതും കരളിന്റെ മോശം ആരോഗ്യത്തെ സൂചിപ്പിക്കുന്നു. ഗ്ലൂക്കോസ് മെറ്റബോളിസത്തെ നിയന്ത്രിക്കാന്‍ കരളിന് കഴിയാതെ വരുന്നു. ഇത് പെട്ടെന്ന് ഊര്‍ജ്ജം നല്‍കുന്ന പഞ്ചസാരയോട് ആസക്തിയും വിശപ്പും ഉണ്ടാക്കാം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *