ലോകം അടഞ്ഞുപോയ നാളുകളില്‍ ഒരു മധ്യവര്‍ഗ മലയാളി തന്റെ ഓര്‍മകള്‍ രേഖപ്പെടുത്തുന്നു. അതില്‍ ഗ്രാമമുണ്ട്, ഉത്സവമുണ്ട്, ഗ്രാമത്തില്‍ നിന്ന് അയാള്‍ താണ്ടിയ ദൂരങ്ങളൊക്കെയുമുണ്ട്. പല നാടുകള്‍, ദേശങ്ങള്‍, സംസ്‌കാരങ്ങള്‍. ഒരു മനുഷ്യന്‍ തന്റെ ഓര്‍മകളെ കുറിക്കുമ്പോള്‍ അയാളുടെ അനുഭവങ്ങളുടെ ചരിത്രം രേഖപ്പെടുത്തപ്പെടുന്നു. മനുഷ്യന്റെ ചിന്തയുടെ, ഒരു കാലഘട്ടത്തിന്റെയൊക്കെ അടയാളപ്പെടുത്തലായി അത് മാറുന്നു. കുന്നോളമുള്ള തന്റെ ഓര്‍മകള്‍ പകര്‍ത്തുമ്പോള്‍ ഇന്നലെകളുടെ ചിത്രങ്ങളും അയാള്‍ വായനക്കാരന് കൈമാറുന്നു. ‘തിരിഞ്ഞുനോക്കുമ്പോള്‍’. വി. എം. സുധീര്‍. ഗ്രാസ് റൂട്ട്‌സ്. വില: 480 രൂപ.